city-gold-ad-for-blogger

ചെറുവത്തൂരില്‍ വീണ്ടും അക്രമം; അഞ്ചുവയസുകാരന്‍ ഉള്‍പ്പെടെ നാലംഗകുടുംബം ആശുപത്രിയില്‍

ചെറുവത്തൂര്‍: (www.kasargodvartha.com 08/01/2017) ബി ജെ പിയുടെ പദയാത്രക്കുനേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് ചെറുവത്തൂരിലുണ്ടായ സംഘര്‍ഷത്തിന് അയവുവരുന്നതിനിടെ വീണ്ടും അക്രമം. ചെറുവത്തൂരിനടുത്ത് പിലിക്കോട്ട് ആര്‍ എസ് എസ് നേതാവിനെയും കുടുംബത്തെയും ഒരു സംഘം വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദിച്ചു.

ആര്‍ എസ് എസ് തൃക്കരിപ്പൂര്‍ സഹകാര്യവാഹകും ബി ജെ പിയുടെ സജീവപ്രവര്‍ത്തകനുമായ പിലിക്കോട് തുമ്പക്കുതിരിലെ ടി പി വിനോദും കുടുംബവുമാണ് വീടുകയറിയുള്ള അക്രമത്തിന് ഇരകളായത്. അക്രമത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ ആരോപിച്ചു.

അക്രമത്തില്‍ പരിക്കേറ്റ വിനോദ്, ഭാര്യ മഞ്ജു (24), മകന്‍ അഞ്ചുവയസുകാരനായ ആദിദേവ്, മഞ്ജുവിന്റെ മാതാവ് പത്മിനി (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് ഒരു സംഘം വിനോദിന്റെ വീട്ടില്‍ കയറി അക്രമം നടത്തിയത്.

വിനോദിന്റെ ഭാര്യാമാതാവ് പത്മിനിക്കാണ് ആദ്യം മര്‍ദനമേറ്റത്. ഇത് തടയാന്‍ ചെന്നപ്പോള്‍ വിനോദിനെയും ഭാര്യയെയും കുഞ്ഞിനെയും മര്‍ദിക്കുകയായിരുന്നു. സി പി എം അക്രമത്തിനെതിരെ കഴിഞ്ഞ ദിവസം ബി ജെ പിയുടെ നേതൃത്വത്തില്‍ ചെറുവത്തൂരില്‍ നിന്നും ചീമേനിയിലേക്ക് സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര നടത്തിയിരുന്നു. പദയാത്രക്കുനേരെയുണ്ടായ കല്ലേറ് പിന്നീട് അക്രമത്തിലും പോലീസ് ലാത്തിചാര്‍ജിലും കലാശിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഘര്‍ഷത്തിന് അയവുവരുന്നതിനിടെയാണ് വിനോദിനും കുടുംബത്തിനും നേരെ അക്രമമുണ്ടായത്.

ചെറുവത്തൂരില്‍ വീണ്ടും അക്രമം; അഞ്ചുവയസുകാരന്‍ ഉള്‍പ്പെടെ നാലംഗകുടുംബം ആശുപത്രിയില്‍

Keywords:  Kasaragod, Kerala, Cheruvathur, hospital, Attack, BJP, CPM, BJP activist and family attacked.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia