city-gold-ad-for-blogger

എയിംസിനായി കാസര്‍കോട്ട് സ്ഥലം കണ്ടെത്തി നല്‍കണം: അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 17.06.2014) സംസ്ഥാനത്ത് അനുവദിക്കാന്‍ പോകുന്ന എയിംസ് (സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍) സ്ഥാപിക്കാന്‍ കാസര്‍കോട് ജില്ലയില്‍ സ്ഥലം കണ്ടെത്തി നല്‍കണമെന്ന് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്. 

കേരളം സ്ഥലം നല്‍കിയാല്‍ എയിംസ് സംസ്ഥാനത്ത് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് ജില്ലയില്‍ സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ജില്ലയിലെ പതിനായിരങ്ങള്‍ക്ക് ഇത് ഉപകാരപ്രദമാക്കും.

ജില്ലയിലെ ആരോഗ്യരംഗം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയും ചെയ്യും. എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കുന്നതിനായി ജില്ലയിലെ എം.പി, എം.എ .എ മാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


എയിംസിനായി കാസര്‍കോട്ട് സ്ഥലം കണ്ടെത്തി നല്‍കണം: അഡ്വ. കെ. ശ്രീകാന്ത്

Also Read:
കര്‍ണാടക, അസം, ഉത്തര്‍പ്രദേശ് സംസ്ഥാന ഗവര്‍ണര്‍മാര്‍ രാജിവെച്ചു

Keywords: Kasaragod, BJP, Adv.Srikanth, State, District, Health-Department, health, health-project, hospital, Medical College, BJP acquire of land for AIIMS.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia