ഉപയോഗിക്കാത്ത സിം കാര്‍ഡിന് ബില്ല് വന്നു; പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍
Sep 27, 2016, 19:42 IST
കാസര്‍കോട്: (www.kasargodvartha.com 27/09/2016) ഉപയോഗിക്കാത്ത സിം കാര്‍ഡിന് ബില്ല് വന്നു. അന്താളിച്ചുപോയ യുവാവ് പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. കാസര്‍കോട് നഗരത്തിലെ ഐവ സില്‍ക്‌സ് ഷോറൂമിലെ ജീവനക്കാരനും പുലിക്കുന്ന് സ്വദേശിയുമായ മുഹമ്മദ് ജാവിദിനാണ് ഉപയോഗിക്കാത്ത സിമ്മിന് ബില്ല് വന്നത്.
ടാറ്റ ഡോകോമോയുടെ പ്രീപെയ്ഡ് വരിക്കാരനാണ് ജാവിദ്. എന്നാല്‍ മറ്റൊരു പോസ്റ്റ്‌പെയ്ഡ് സിം കാര്‍ഡിന്റെ ബില്ലാണ് ജാവിദിന്റെ വീട്ടിലെത്തിയത്. 1045 രൂപയടക്കണമെന്നാണ് ബില്ലിലുണ്ടായിരുന്നത്. നാലു മാസം മുമ്പ് ആക്ടീവായ സിം കാര്‍ഡാണ് ഇതെന്നും ഇത്തരമൊരു സിം കാര്‍ഡ് താന്‍ എടുത്തിട്ടില്ലെന്നുമാണ് പോലീസിലെത്തിയ ജാവിദ് പരാതിപ്പെട്ടത്.
8089629394 എന്ന നമ്പറിനാണ് ബില്ല് വന്നത്. മുമ്പ് പ്രീപെയ്ഡ് കണക്ഷന്‍ ലഭിക്കാനായി നല്‍കിയ ഡ്രൈവിംഗ് ലൈസന്‍സിന്റെ പ്രൂഫ് ഹാജരാക്കിയാണ് മറ്റാരോ തന്റെ പേരില്‍ വ്യാജമായി സിം കാര്‍ഡ് എടുത്തതെന്നാണ് യുവാവ് പറയുന്നത്. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Youth, Sim card, complaint, Police, Investigation, Bill for unused sim card; complaint lodged.