കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
Jul 22, 2016, 16:30 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 22.07.2016) മേല്‍പ്പറമ്പ് ടൗണില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കാസര്‍കോട് ഭാഗത്ത് നിന്ന് മാങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും മേല്‍പ്പറമ്പ് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് കാര്‍ സര്‍വ്വീസ് സെന്ററിന് സമീപം വെച്ച് കൂട്ടിയിടിച്ചത്.
അരമങ്ങാനം സ്വദേശിയായ യുവതിയാണ് കാറോടിച്ചിരുന്നത്. ബൈക്കോടിച്ചിരുന്ന യുവാവിനെ നടുവിന് പരിക്കേറ്റ നിലയില്‍ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
അരമങ്ങാനം സ്വദേശിയായ യുവതിയാണ് കാറോടിച്ചിരുന്നത്. ബൈക്കോടിച്ചിരുന്ന യുവാവിനെ നടുവിന് പരിക്കേറ്റ നിലയില്‍ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.