കുമ്പള റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നു
Apr 17, 2016, 10:00 IST
കുമ്പള: (www.kasargodvartha.com 17.04.2016) കുമ്പള റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവര്‍ച്ച ചെയ്തു. തൃക്കരിപ്പൂരിലെ ഒരു കടയില്‍ മെക്കാനിക്കായ ബന്തിയോട് മുട്ടം ഗേറ്റിലെ വിജേഷിന്റെ ബൈക്കാണ് മോഷണം പോയത്.
ട്രെയിന്‍ യാത്രക്കായി എത്തിയ വിജേഷ് ശനിയാഴ്ച രാവിലെ ബൈക്ക് കുമ്പള റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാനില്ലെന്ന് വ്യക്തമായത്. ട്രെയിന്‍ വന്നതിനാല്‍ ബൈക്കിന്റെ ഹാന്‍ഡില്‍ ലോക്ക് ചെയ്യാന്‍ വിജേഷിന് സാവകാശം കിട്ടിയിരുന്നില്ല. യുവാവിന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords: Kumbala, kasaragod, Railway station, Bike-Robbery, Vijesh.