city-gold-ad-for-blogger

ജനറല്‍ ആശുപത്രി പരിസരത്ത് സിസിടിവിയുടെ ചുവട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രീഷ്യന്റെ പുത്തന്‍ ബൈക്ക് മോഷണം പോയി; സിസിടിവി പണിമുടക്കിയിട്ട് മാസങ്ങളായി

കാസര്‍കോട്: (www.kasaragodvartha.com 21.12.2019) ജനറല്‍ ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രീഷ്യന്റെ ബൈക്ക് മോഷണം പോയി. കൊട്ടോടി പാലപ്പുഴ തൈവളപ്പ് സ്വദേശിയും ജനറല്‍ ആശുപത്രിയിലെ ഇലക്ട്രീഷ്യനുമായ കെ ടി ഹരീഷിന്റെ പുത്തന്‍ ഇരുചക്രവാഹനമാണ് കവര്‍ച്ച ചെയ്തത്.

ഇക്കഴിഞ്ഞ 14ന് രാവിലെ നിര്‍ത്തിയിട്ട കെ എല്‍ 60 എം 2257 നമ്പര്‍ ബൈക്ക് 15ന് വൈകുന്നേരം വരെ അവിടെയുണ്ടായിരുന്നതായി ഹരീഷ് പറയുന്നു. 16ന് രാവിലെയാണ് ബൈക്ക് കാണാതായ വിവരം അറിഞ്ഞത്.

ജനറല്‍ ആശുപത്രിയിലെ സിസിടിവിക്ക് സമീപം തന്നെയാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. എന്നാല്‍ മാസങ്ങളായി സിസിടിവി പ്രവര്‍ത്തനരഹിതമാണ്. ബൈക്ക് നഷ്ടപ്പെട്ടതിന് പിന്നാലെ അധികൃതര്‍ ഇടപെട്ട് ഉടന്‍ തന്നെ സിസിടിവി നന്നാക്കി.

ഹരീഷിന്റെ പരാതിയില്‍ കേസെടുത്ത കാസര്‍കോട് ടൗണ്‍ പോലീസ് നഗരത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്.

ജനറല്‍ ആശുപത്രി പരിസരത്ത് സിസിടിവിയുടെ ചുവട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രീഷ്യന്റെ പുത്തന്‍ ബൈക്ക് മോഷണം പോയി; സിസിടിവി പണിമുടക്കിയിട്ട് മാസങ്ങളായി

Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Robbery, Bike, Bike stolen under CCTV     < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia