city-gold-ad-for-blogger

ബൈക്കുകള്‍ മോഷ്ടിച്ച കുട്ടിക്കുറ്റവാളികള്‍ പോലീസ് വലയില്‍

അജാനൂര്‍: (www.kasargodvartha.com 10/02/2016) പയ്യന്നൂരിലും പരിസരങ്ങളിലും ബൈക്ക് മോഷണം നടത്തിയ കുട്ടിക്കുറ്റവാളികള്‍ പോലീസ് വലയിലായി. അജാനൂരിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളായ നാല് പേരാണ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. ഇതോടെ പയ്യന്നൂരിലും പരിസരങ്ങളിലും നടന്ന നിരവധി ബൈക്ക് മോഷണ സംഭവങ്ങളുടെ ചുരുളഴിഞ്ഞു.

പ്ലസ്ടുവിന് പഠിക്കുന്ന വെള്ളിക്കോത്ത് സ്വദേശിയും ഇതേ നാട്ടുകാരനായ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിയും മഡിയന്‍ സ്വദേശികളായ ഇതേ സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളുമടങ്ങുന്നതാണ് ഈ കുട്ടിക്കുറ്റവാളി സംഘം. ഇവരെല്ലാവരും പോലീസ് വലയിലാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നായി പതിനഞ്ചോളം മോട്ടോര്‍ ബൈക്കുകള്‍ ഇവര്‍ കട്ടെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവയില്‍ ഒമ്പതോളം ബൈക്കുകള്‍ വെള്ളിക്കോത്ത് നിന്നും മഡിയനില്‍ നിന്നും പയ്യന്നൂര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഘത്തിലെ ഒരു കുട്ടിയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഈ കുട്ടിയില്‍ നിന്നുമാണ് മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇവര്‍ മോഷ്ടിച്ച ഏതാനും ബൈക്കുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ബൈക്കുകള്‍ മോഷ്ടിച്ച കുട്ടിക്കുറ്റവാളികള്‍ പോലീസ് വലയില്‍

Keywords : Ajanur, Police, Accuse, Arrest, Students, Investigation, Kanhangad,Bike robbery; Students caught by Police.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia