റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നു
Oct 6, 2017, 11:46 IST
കുമ്പള: (www.kasargodvartha.com 06.10.2017) റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നു. മൊഗ്രാലിലെ അന്‍സാര്‍ മന്‍സിലില്‍ ഹബീബ് റഹ് മാന്റെ കെ എല്‍ 14 ടി 6954 നമ്പര്‍ മോട്ടോര്‍ ബൈക്കാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇതുസംബന്ധിച്ച പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സെപ്തംബര്‍ 30 ന് രാവിലെ ഹബീബ് റഹ് മാന്‍ കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ബൈക്ക് നിര്‍ത്തിയിട്ട ശേഷം കാഞ്ഞങ്ങാട്ടേക്ക് ട്രെയിനില്‍ ജോലിക്ക് പോയതായിരുന്നു.
രാത്രി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി ബൈക്കെടുക്കാനായി പോയപ്പോഴാണ് മോഷണം പോയെന്ന് വ്യക്തമായത്. ബൈക്ക് കണ്ടെത്താന്‍ ഹബീബ് സ്വന്തം നിലയില്‍ അന്വേഷണം നടത്തിയെങ്കിലും കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കുമ്പള പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനാണ് ഹബീബ് റഹ് മാന്‍. ദിവസവും കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ബൈക്ക് നിര്‍ത്തിയിട്ട ശേഷമാണ് ഹബീബ് ജോലിക്കുപോകാറുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Robbery, Bike, complaint, case, Police, Investigation, Kasaragod, Kumbala, Bike robbed from Railway station
Keywords: Kerala, news, Robbery, Bike, complaint, case, Police, Investigation, Kasaragod, Kumbala, Bike robbed from Railway station