പെന്‍ഷന്‍ വാങ്ങാന്‍ ട്രഷറിയില്‍ പോകാനിറങ്ങിയ എഴുപത്തെട്ടുകാരിയുടെ സ്വര്‍ണം ബൈക്കിലെത്തിയ സംഘം കവര്‍ന്നു
Apr 4, 2017, 10:10 IST
പുല്ലൂര്‍: (www.kasargodvartha.com 04.04.2017) പെന്‍ഷന്‍ വാങ്ങാന്‍ ട്രഷറിയില്‍ പോകാനിറങ്ങിയ എഴുപത്തെട്ടുകാരിയുടെ സ്വര്‍ണം ബൈക്കിലെത്തിയ സംഘം കവര്‍ന്നു. പുല്ലൂര്‍ കേളോത്തെ പി വി സരോജിനി(78)യുടെ ഒന്നരപവന്റെ സ്വര്‍ണമാലയാണ് തട്ടിയെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
പെന്‍ഷന്‍ വാങ്ങുന്നതിന് കാഞ്ഞങ്ങാട് ട്രഷറിയിലേക്ക് പോകാനായി കേളോത്ത് ബസ് സ്റ്റാന്റില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു സരോജിനി. മാവുങ്കാല്‍ ഭാഗത്തുനിന്നും ബൈക്കിലെത്തിയ സംഘം പിറകിലൂടെയെത്തി സരോജിനിയുടെ മാല തട്ടിയെടുക്കുകയായിരുന്നു. സരോജിനി ബഹളം വെച്ചുവെങ്കിലും സഹായത്തിനായി സമീപത്ത് ആരുമില്ലായിരുന്നു.
സരോജിനിയുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തു. ബൈക്കിലെത്തിയവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന് സരോജിനി പരാതിയില്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Pullur, Pension, Gold, Robbery, Bike, Complaint, Treasury, Bus stand, Police, Case, Helmet, Bike rider snatches gold chain.