കള്വര്ട്ടിനെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരം
Apr 21, 2013, 16:40 IST
കുമ്പള: റോഡില്‍ കള്‍വര്‍ട്ട് നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് കാനക്കോട്ടെ വാസുവിന്റെ മകന് അനില്‍ കുമാറിനാണ്(21) പരിക്കേറ്റത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ കുമ്പള-ബദിയടുക്ക റോഡില്‍ നായ്ക്കാപ്പിലാണ് അപകടമുണ്ടായത്. പരിക്കേറ്റ അനില്‍കുമാറിനെ കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെന്‍ട്രിംഗ് തൊഴിലാളിയായ അനില്‍ കുമാര്‍ സീതാംഗോളിയിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക്
മടങ്ങുകയായിരുന്നു.
കള്‍വര്‍ട്ടിന് വേണ്ടി കുഴിയെടുത്തതിനാല്‍ വാഹനങ്ങള്‍ താല്‍ക്കാലികമായി ഉണ്ടാക്കിയ റോഡിലൂടെയാണ് പോയിക്കൊണ്ടിരുന്നത്. ഇക്കാര്യം അനില്‍കുമാറിന് അറിഞ്ഞിരുന്നില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. അതേസമയം റോഡില്‍ കള്‍വര്‍ട്ട് ഉണ്ടാക്കുമ്പോള്‍ പാലിക്കേണ്ട മുന്നറിയിപ്പുകളൊന്നും അധികൃതര്‍ പാലിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ കുമ്പള-ബദിയടുക്ക റോഡില്‍ നായ്ക്കാപ്പിലാണ് അപകടമുണ്ടായത്. പരിക്കേറ്റ അനില്‍കുമാറിനെ കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെന്‍ട്രിംഗ് തൊഴിലാളിയായ അനില്‍ കുമാര്‍ സീതാംഗോളിയിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക്
മടങ്ങുകയായിരുന്നു.
![]() |
File photo |
Keywords: Culvert, Construction work, Bike accident, Youth, Critical, Injured, Kumabala, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.