സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചു
Apr 14, 2016, 21:30 IST
അണങ്കൂര്‍: (www.kasargodvartha.com 14/04/2016) സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. വിദ്യാനഗര്‍ ചാലയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് ഖൈസിനെ (21) യാണ് ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്.
ഖൈസ് സഞ്ചരിച്ച കെ എല്‍ 14 എസ് 6137 നമ്പര്‍ സ്‌കൂട്ടറിലാണ് കാറിടിച്ചത്. തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയും, കാറോടിച്ചയാളെ പോലീസിന് കൈമാറുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ ഖൈസിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറോടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Keywords : Anangoor, Car, Scooter, Injured, Accident, Natives, Hospital, Kasaragod, Muhammed Qais, Bike rider injured in accident.