മുറിച്ചിട്ട മരക്കൊമ്പ് തലയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്; കെ എസ് ഇ ബി ജീവനക്കാര്‍ക്കെതിരെ കേസ്
Feb 13, 2019, 19:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.02.2019) കെ എസ് ഇ ബി ജീവനക്കാര്‍ മുറിച്ചിട്ട മരക്കൊമ്പ് തലയില്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ചെമ്മട്ടംവയലിലെ കണ്ണപൊതുവാളിന്റെ മകന്‍ രാജനാ(45)ണ് മുറിച്ചിട്ട മരക്കൊമ്പുകള്‍ തലയില്‍ വീണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രിസിറ്റി ജീവക്കാരായ സന്തോഷിനും കണ്ടാലറിയുന്ന മറ്റു രണ്ടുപേര്‍ക്കുമെതിരെ രാജന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് ചെമ്മട്ടംവയലില്‍ കെഎസ്ആര്‍ടിസി ഡിപ്പോക്ക് മുന്‍വശത്ത് വൈദ്യുതി കമ്പിയില്‍ തട്ടിയ മരക്കൊമ്പ് മുറിക്കുന്നതിനിടയില്‍ അതുവഴി സ്‌കൂട്ടറില്‍ വന്ന രാജന്റെ തലയിലേക്ക് മരക്കൊമ്പ് വീഴുകയായിരുന്നു. ഹെല്‍മറ്റ് വെച്ചിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ഉടന്‍ ഇലക്ട്രിസിറ്റി ജീവനക്കാര്‍ തന്നെ രാജനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സാ ചിലവുകള്‍ വഹിക്കാമെന്ന് വൈദ്യുതി ജീവനക്കാര്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് രാജനെ ഇവര്‍ തിരിഞ്ഞു നോക്കിയില്ലത്രെ. തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. വൈദ്യുതി കമ്പിയില്‍ തട്ടുന്ന മരക്കൊമ്പ് മുറിച്ചുമാറ്റുമ്പോള്‍ മുന്‍കരുതല്‍ നടപടി എടുക്കാത്തതാണ് രാജന് പരിക്കേല്‍ക്കാനിടയായത്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Injured, Bike, Bike rider injured after tree branch fell in to head
< !- START dis able copy paste -->