ബൈക്കിടിച്ച ശേഷം വൃദ്ധനെ ബസ്റ്റോപ്പില്‍ കിടത്തി കടന്നുകളഞ്ഞു
Jul 15, 2012, 12:13 IST
കാസര്‍കോട്: അമിത വേഗതയില്‍ വന്ന ബൈക്കിടിച്ച് ചോരയില്‍ കുളിച്ച് പിടഞ്ഞ വൃദ്ധനെ ബസ് സ്റ്റോപ്പില്‍ കിടത്തി ബൈക്ക് യാത്രക്കാര്‍ കടന്നുകളഞ്ഞു.
നെല്ലിക്കട്ട താളത്തടുക്ക ഹൗസിലെ കൂലിപണിക്കാരനായ കൃഷ്ണ നായികിനാണ് (60) ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രി 7.30 മണിക്ക് എടനീറില്‍ വെച്ചാണ് വഴി നടന്നുപോവുകയായിരുന്ന കൃഷ്ണ നായികിനെ രണ്ട് യാത്രക്കാര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. റോഡില്‍ തെറിച്ച് വീണ് രക്തത്തില്‍ കുളിച്ച് കിടന്ന വൃദ്ധനെ ബൈക്ക് യാത്രക്കാര്‍ ചേര്‍ന്ന് റോഡില്‍ നിന്നും തൊട്ടടുത്ത ബസ് സ്റ്റോപ്പില്‍ എടുത്തുകിടത്തി രക്ഷപ്പെടുകയായിരുന്നു.
വഴിനടന്നുപോവുകയായിരുന്ന നാട്ടുകാരായ ചിലരാണ് കൃഷ്ണനെ പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. പോലീസില്‍ വിവരം നല്കിയ ശേഷമാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കൃഷ്ണനെ ഇടിച്ചിട്ട ബൈക്ക് കണ്ടെത്താന്‍ പോലീസ് അന്വേ,ണം ആരംഭിച്ചിട്ടുണ്ട്.
Keywords: Bike-Accident, Nellikatta, Kasaragod, Man, Injured, General-hospital