നിരോധനാജ്ഞ ലംഘിച്ച് നഗരത്തില്‍ കൂട്ടമായി ബൈക്കോടിച്ചതിന് 10 പേര്‍ക്കെതിരെ കേസ്; മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു
Nov 10, 2019, 19:34 IST
കാസര്‍കോട്: (www.kasargodvartha.com 10.11.2019) നിരോധനാജ്ഞ ലംഘിച്ച് നഗരത്തില്‍ കൂട്ടമായി ബൈക്കോടിച്ചതിന് 10 പേര്‍ക്കെതിരെ കേസെടുത്തു. മൂന്നു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. നായന്മാര്‍മൂലയിലെ മുനീര്‍ (21), ഹക്കീം(25), ഷഹനുദീന്‍(22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും നബിദിനാഘോഷങ്ങള്‍ക്കായി രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ജില്ലാ കലക്ടര്‍ ഇളവനുവദിച്ചിരുന്നു. ഈ സമയ പരിധിക്ക് ശേഷം കൂട്ടമായി ബൈക്കോടിച്ചു വന്നവരെയാണ് പ്രസ് ക്ലബ് ജംക്ഷന് സമീപത്ത് വെച്ച് പോലീസ് പിടികൂടിയത്.
അതേ സമയം കറന്തക്കാട് യുവാക്കള്‍ ബൈക്ക് റാലി നടത്തിയതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നിന്നും സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, Bike, Milad-e-Shereef, case, arrest, Police, Bike ride against 144; 3 youth arrested
Keywords: news, Kerala, kasaragod, Bike, Milad-e-Shereef, case, arrest, Police, Bike ride against 144; 3 youth arrested