കാസര്‍കോട്ട് വീണ്ടും ബൈക്ക് നിരോധനം
May 6, 2012, 14:24 IST
കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും നാല് ദിവസത്തേക്ക് ബൈക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഹിന്ദു ഐക്യവേദി സമ്മേളനത്തിന്റെ ഭാഗമായുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് നാല് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ മെയ് 9 വരെ ബൈക്ക് യാത്രയ്ക്ക് പോലീസ് നിരോധം ഏര്‍പ്പെടുത്തിയത്. കാസര്‍കോട്, വിദ്യാനഗര്‍, കുമ്പള, ബദിയഡുക്ക പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് രാത്രി എട്ടു മണി മുതല്‍ രാവിലെ ആറ് മണി വരെ ബൈക്ക് യാത്ര നിരോധിച്ചിരിക്കുന്നതെന്ന് ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്‍ പറഞ്ഞു.
Keywords: Bike restricted, kasaragod