ബൈക്ക് റാലി നടത്തി
Jan 4, 2013, 20:39 IST
ബന്തടുക്ക: ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിന്റെ പ്രചാരണ ഭാഗമായി ബേഡകം ബ്ലോക്ക് കമ്മിറ്റി ബൈക്ക് റാലി നടത്തി. ബന്തടുക്കയില്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ഗോപാലന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബി. സി. പ്രകാശ് അധ്യക്ഷനായി.
ജില്ലാ ജോയിന്റ് സെക്രട്ടറി സി രാമചന്ദ്രന്‍, ടി.കെ. മനോജ്, എം. മാധവന്‍, എ. നാരായണന്‍, കെ. സുധീഷ്, പി. സുകുമാരന്‍, ജയപുരം നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ബന്തടുക്കയില്‍ നിന്നാരംഭിച്ച് പെര്‍ളടുക്കം വരെ പോയ ശേഷം കുണ്ടംകുഴിയില്‍ സമാപിച്ചു.
Keywords: Bike, Rally, Bandaduka, DYFI, Youth, March, Bedakam, Kasaragod, Kerala, Malayalam news