city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈ­ക്കി­ലെത്തി­യ സം­ഘം വി­ദ്യാര്‍­ത്ഥി­യെ ക­ത്തി­കാ­ട്ടി കൊല്ലു­മെ­ന്ന് ഭീ­ഷ­ണി­പ്പെ­ടുത്തി

ബൈ­ക്കി­ലെത്തി­യ സം­ഘം വി­ദ്യാര്‍­ത്ഥി­യെ ക­ത്തി­കാ­ട്ടി കൊല്ലു­മെ­ന്ന് ഭീ­ഷ­ണി­പ്പെ­ടുത്തി
കാസര്‍­കോട്: ന­മ്പര്‍ പ്ലേ­റ്റില്ലാത്ത ബൈ­ക്കി­ലെത്തി­യ രണ്ടം­ഗ സം­ഘം വി­ദ്യാര്‍­ത്ഥി­യെ ക­ത്തി­കാ­ട്ടി കൊല്ലു­മെ­ന്ന് ഭീ­ഷ­ണി­പ്പെ­ടുത്തി. ചൂ­രി ബട്ടം­പാ­റ­യി­ലെ മ­ഹ­മൂ­ദി­ന്റെ മ­കന്‍ സി­നാ­നെ­യാ­ണ്(16) ന­മ്പര്‍­പ്ലേ­റ്റില്ലാ­ത്ത യ­മഹ ­ൈബക്കി­ലെ­ത്തി കൊല്ലു­മെ­ന്ന് ഭീ­ഷ­ണി­പ്പെ­ടു­ത്തി ക­ട­ന്നു­ക­ള­ഞ്ഞ­ത്.

വ്യാ­ഴാഴ്­ച രാ­വി­ലെ സ്­കൂ­ളി­ലേ­ക്ക് വ­രു­മ്പോ­ഴാ­ണ് ക­റ­ന്ത­ക്കാ­ട് വെ­ച്ച് ബൈ­ക്കി­ലെത്തി­യ സം­ഘം യു­വാ­വി­നെ ഭീ­ഷ­ണി­പ്പെ­ടു­ത്തി­യ­ത്. സി­നാ­ന്റെ പ­രാ­തി­യില്‍ കാസര്‍­കോ­ട് പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടുണ്ട്. മു­ഖം­മൂ­ടി ധ­രി­ച്ചും ന­മ്പര്‍ പ്ലേ­റ്റില്ലാ­തെയും ബൈ­ക്കി­ലെ­ത്തുന്ന സം­ഘം അ­ക്ര­മം ന­ട­ത്തു­കയും ഭീ­ഷ­ണി­പ്പെ­ടു­ത്തു­കയും ചെ­യ്യു­ന്ന സം­ഭവം പ­തി­വാ­യ­തോ­ടെ ചൂ­രി, മീ­പ്പു­ഗിരി, അ­ടുക്ക­ത്ത് ബയല്‍, മ­ധൂര്‍ ഭാ­ഗ­ങ്ങ­ളി­ലെ ജ­ന­ങ്ങള്‍ ആ­ശ­ങ്ക­യി­ലായി.

ക­ഴി­ഞ്ഞ ദിവ­സം ജോ­ലി ക­ഴി­ഞ്ഞ് മ­ട­ങ്ങു­ക­യാ­യി­രു­ന്ന അ­ണ­ങ്കൂ­രി­ലെ നാ­ഗേ­ഷി­നെ(26) ജെ.പി കോള­നി ഗ്രൗ­ണ്ടില്‍­വെ­ച്ച് മു­ഖം­മൂ­ടി ധ­രി­ച്ചെത്തി­യ രണ്ടം­ഗ സം­ഘം പ­ല­ക കഷ്­ണം കൊ­ണ്ട് തല്ലി­യൊ­ടി­ക്കുകയും ത­ല­യ്ക്ക് ഗു­രു­ത­ര­മാ­യി പ­രി­ക്കേല്‍­പ്പി­ക്കു­കയും ചെ­യ്­തി­രു­ന്നു.

മീ­പ്പു­ഗി­രി­യില്‍ വെ­ച്ച് പ്ല­സ് വണ്‍ വി­ദ്യാര്‍­ത്ഥി­യെ മു­ഖം­മൂ­ടി ധ­രി­ച്ചെത്തി­യ രണ്ടം­ഗ സം­ഘം ബ്ലേ­ഡ് കൊ­ണ്ട് കീ­റി മു­റി­വേല്‍­പ്പി­ക്കു­കയും ചെ­യ്­തി­രുന്നു.

Keywords:  Kasaragod, Student, Choori, Karandakkad, Sinan, Bike, Numberplate

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia