city-gold-ad-for-blogger

ബൈക്ക് റൈസ്: പൊയ്നാച്ചിയില്‍ സംഘര്‍ഷം; കടകളടപ്പിച്ചു

ബൈക്ക് റൈസ്: പൊയ്നാച്ചിയില്‍ സംഘര്‍ഷം; കടകളടപ്പിച്ചു
 file photo- kasaragod vartha
പൊയ്നാച്ചി: വിവാഹപാര്‍ട്ടിയെ അനുഗമിച്ച സംഘം ബൈക്ക് റൈസ് നടത്തിയതിനെചൊല്ലിയുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ബൈക്ക് റൈസ് നടത്തിയ യുവാക്കളെ ഒരു സംഘം തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്ന് പോലീസ് സംഘം സ്ഥലത്തെത്തി. ബൈക്ക് റൈസ് നടത്തിയവര്‍ നാട്ടുകാരെ തല്ലിയെന്നാരോപിച്ച് ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തില്‍ ഒരു സംഘം ടൗണിലെ കടകമ്പോളങ്ങള്‍ ബലമായി അടപ്പിച്ചു. ഉദുമ ഭാഗത്ത് നിന്ന് പൊയ്നാച്ചി പറമ്പിലെ വധൂഗൃഹത്തിലേക്ക് വന്ന വിവാഹ സംഘത്തില്‍ പെട്ട യുവാക്കളാണ് ബൈക്ക് റൈസ് നടത്തിയത്. ബൈക്ക് റൈസ് നടത്തിയവര്‍ പൊയ്നാച്ചി ജംഗ്ഷനില്‍ ഗതാഗത സ്തംഭനം സൃഷ്ടിച്ചുവെന്നാരോപിച്ചാണ് ബൈക്കുകളെ തടഞ്ഞത്.

സംഘര്‍ഷത്തില്‍ ചുമട്ടുതൊഴിലാളി പി.ജി ചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.പ്രദീപ് കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊയ്നാച്ചിയില്‍ കാസര്‍കോട് സി.ഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.


Keywords: Poinachi, Kasaragod, Bike-race, Clash, Wedding Party


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia