city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കിലെത്തുന്ന പോലീസുകാരുടെ വാഹന പരിശോധന വീണ്ടും; ചോദ്യം ചെയ്ത യാത്രക്കാരന്റെ രേഖകള്‍ കൊണ്ടുപോയി

കാസര്‍കോട്: (www.kasargodvartha.com 04.01.2018) ബൈക്കിലെത്തുന്ന പോലീസുകാരുടെ വാഹന പരിശോധന വീണ്ടും. ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ രേഖകള്‍ പോലീസ് കൊണ്ടുപോയി. കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ വ്യാഴാഴ്ച വൈകിട്ടാണ് ബൈക്കിലെത്തിയ പോലീസുകാര്‍ ബൈക്കുകള്‍ തടഞ്ഞ് പരിശോധന നടത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വാഹന പരിശോധന പാടുള്ളൂവെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ബൈക്ക് യാത്രക്കാരന്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ തങ്ങള്‍ അങ്ങനെയുള്ള ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി.

ഇതേചൊല്ലി ബൈക്ക് പരിശോധന നടത്തുന്നതിനെ മറ്റുള്ളവരും ചോദ്യം ചെയ്തു. ഇതോടെ എസ് ഐ ഉള്‍പെടെയുള്ള കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ബൈക്ക് യാത്രക്കാരന്റെ രേഖകള്‍ കൊണ്ടുപോയി. പോലീസുകാര്‍ക്ക് വാഹനങ്ങള്‍ തടഞ്ഞ് വിശദാംശങ്ങള്‍ ആരായുന്നതിന് തടസമില്ലെന്ന് ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രേഖകള്‍ പരിശോധിക്കുന്നതിനു മാത്രമേ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ആവശ്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സംശയമുള്ള വാഹനങ്ങള്‍ തടഞ്ഞ് കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് പോലീസുകാര്‍ക്കും അധികാരമുണ്ടെന്നാണ് എസ് പി പറയുന്നത്. ബൈക്കിലെത്തുന്ന പോലീസുകാര്‍ വാഹനങ്ങള്‍ പരിശോധന നടത്തുന്നത് നേരത്തെയും വിവാദത്തിനിടയാക്കിയിരുന്നു.

ബൈക്കിലെത്തുന്ന പോലീസുകാരുടെ വാഹന പരിശോധന വീണ്ടും; ചോദ്യം ചെയ്ത യാത്രക്കാരന്റെ രേഖകള്‍ കൊണ്ടുപോയി

ബൈക്കിലെത്തുന്ന പോലീസുകാരുടെ വാഹന പരിശോധന വീണ്ടും; ചോദ്യം ചെയ്ത യാത്രക്കാരന്റെ രേഖകള്‍ കൊണ്ടുപോയി

ബൈക്കിലെത്തുന്ന പോലീസുകാരുടെ വാഹന പരിശോധന വീണ്ടും; ചോദ്യം ചെയ്ത യാത്രക്കാരന്റെ രേഖകള്‍ കൊണ്ടുപോയി

ബൈക്കിലെത്തുന്ന പോലീസുകാരുടെ വാഹന പരിശോധന വീണ്ടും; ചോദ്യം ചെയ്ത യാത്രക്കാരന്റെ രേഖകള്‍ കൊണ്ടുപോയി


Keywords:  Kasaragod, Kerala, news, Bike, Police, Bike Police officers Inspection again; Questioned youth's Documents taken
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia