മദ്യലഹരിയില്‍ ബൈക്കോടിച്ച് അപകടം: രണ്ട് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരം
May 18, 2015, 12:10 IST
കുമ്പള: (www.kasargodvartha.com 18/05/2015) മദ്രസവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന രണ്ട് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്കിടിച്ച് ഗുരുതരം. മദ്യലഹരിയില്‍ യുവാവ് ഓടിച്ചുവന്ന ബൈക്കാണ് നിയന്ത്രണംവിട്ട് വിദ്യാര്‍ത്ഥികളെ ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ ആരിക്കാടിയിലെ അഹ്മദ് റഷീദിന്റെ മകന്‍ റംഷീദ് (10), മുഹമ്മദ് അഷ്‌റഫീന്റെ മകന്‍ അഫ്‌സല്‍ സാദാത്ത് (10) എന്നിവരെ മംഗലാപുരം ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 8.30 മണിയോടെ ആരിക്കാടി ബന്നംകുളത്താണ് അപകടം. ബംബ്രാണയില്‍ നിന്നും കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കാണ് വിദ്യാര്‍ത്ഥികളെ ഇടിച്ചുതെറിപ്പിച്ചത്. ബൈക്കോടിച്ചിരുന്ന ബംബ്രാണ ലക്ഷംവീട് കോളനിയിലെ സന്ദീപിനെ പരിക്കുകളോടെ കുമ്പള സഹകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം സഹകരണ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരം ആശുപത്രയിലേക്ക് മാറ്റുകയായിരുന്നു.