പെരിയയില്‍ വാഹനാപകടം; രണ്ട് പേരുടെ നില ഗുരുതരം
Jun 21, 2012, 13:30 IST
പെരിയ: പെരിയ ബസ് സ്റ്റോപ്പിന് സമീപം ബൈക്കും മാരുതി കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊയ്‌നാച്ചി മൊട്ട അനില്‍ കുമാറിന്റെ മകന്‍ സുനില്‍ കുമാര്‍(26), കൊളത്തൂരിലെ ഉണ്ണികൃഷ്ണന്‍(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗലാപുരത്തേക്ക് കൊണ്ടുപോയി.
വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടം. നീലേശ്വരത്തു നിന്നും മുള്ളേരിയയിലേക്ക് പോവുകയായിരുന്ന കെ.എല്‍ 60 ബി 8861 നമ്പര്‍ മാരുതി കാറും കെ.എല്‍ 60 ഡി 2024 നമ്പര്‍ ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീണ സുനില്‍ കുമാറിന്റെ ദേഹത്ത് മരക്കുറ്റി തുളഞ്ഞു കയറി. ഇരു വരുടേയും കാലുകള്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലാണ്.
ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. സംഭവസ്ഥലത്ത് ഓടി കൂടിയ നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Keywords: Periya, Accident, Bike, Car, Kasaragod, Hospital