പൊയിനാച്ചിയില്‍ കിണറ്റില്‍ മനുഷ്യന്റെ മൃതദേഹമെന്ന് ഫോണ്‍സന്ദേശം; കിണറ്റിലിറങ്ങിയ ഫയര്‍ഫോഴ്‌സിന് കിട്ടിയത് ബൈക്ക്
Oct 14, 2016, 12:34 IST
കാസര്‍കോട്: (www.kasargodvartha.com 14.10.2016) പൊയിനാച്ചി മണ്ഡലിപ്പാറയില്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തിയതായുള്ള പ്രചാരണം നാട്ടില്‍ പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് പൊയിനാച്ചി കുന്നുമ്മല്‍ വീട്ടിലെ നാരായണന്‍ നായരുടെ മകന്‍ രാജന്റെ മണ്ഡലിപ്പാറ റോഡരികിലെ പറമ്പിലുള്ള കിണറില്‍ മനുഷ്യജഡമുണ്ടെന്ന ഫോണ്‍ സന്ദേശം കാസര്‍കോട് ഫയര്‍സ്‌റ്റേഷനിലെത്തിയത്.
ഇതേ തുടര്‍ന്ന് റോഡരികിലെ കിണറില്‍ ഫയര്‍ഫോഴ്‌സ് ഡ്രൈവര്‍ അബ്ബാസ്, ഫയര്‍മാന്‍ ഉമേശ് എന്നിവര്‍ ഇറങ്ങിയപ്പോള്‍ കണ്ടത്് ഒരു ബൈക്കാണ്. കിണറില്‍ മുങ്ങിത്തപ്പിയെങ്കിലും ജഡമൊന്നും കണ്ടെത്താനായില്ല. ലീഡിംഗ് ഫയര്‍മാന്‍ സതീഷും ഡ്രൈവര്‍ പ്രസീത്, ഫയര്‍മാന്‍ സുനില്‍, കെ പി ഉണ്ണികൃഷ്ണന്‍, അനന്തന്‍ എന്നിവരും ബൈക്ക് കിണറില്‍ നിന്ന് പുറത്തെടുക്കുന്നതിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് കെ എല്‍ 14 ഡി 6865 നമ്പര്‍ ടി വി എസ് വിക്ടര്‍ ബൈക്ക് വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് ആരെങ്കിലും കിണറില്‍ ഉപേക്ഷിച്ചിതാകാമെന്നാണ് സംശയം. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Keywords: Kerala, kasaragod, Poinachi, Well, Bike, Phone-call, fire force, Dead body, Vidyanagar Police, Custody, Driver, Investigation.