city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് മരം വീണ് തകര്‍ന്നു; ഉടമ നിയമനടപടിക്ക്

കാസര്‍കോട്: (www.kasargodvartha.com 28.03.2018) പോലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് മരം വീണ് തകര്‍ന്നു. ഇതോടെ ബൈക്കുടമ പോലീസിനെതിരെ നിയമനടപടിക്കൊരുങ്ങി. ബൈക്ക് തിരിച്ചുവാങ്ങാന്‍ പലതവണ ചെന്നിട്ടും പോലീസ് അതിന് തയ്യാറാകാതെ വൈകിച്ചെന്നാണ് ബൈക്കിന്റെ ഉടമയായ ചൗക്കിയിലെ മുഹമ്മദ് മുജ്തബയുടെ പരാതി.

മരം വീണതിനെ തുടര്‍ന്ന് ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് വരെ കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്. എന്നാല്‍ മരം വീണു വാഹനത്തിന് തകരാര്‍ സംഭവിച്ചാല്‍ മറ്റു നിര്‍വാഹമില്ലെന്നും ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു നല്‍കാമെന്നുമാണ് പോലീസ് ബൈക്കുടമയെ അറിയിച്ചതെങ്കിലും ഇതിന് യുവാവ് വഴങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം പ്രസ്‌ക്ലബ് ജംഗ്ഷനിലെ ട്രാഫിക്കിനു സമീപത്തുനിന്നാണ് ഷാഡോ പോലീസ് മുഹമ്മദ് മുജ്തബയുടെ ബൈക്ക് കസ്റ്റഡിയിലെടുത്തത്. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് അവ്യക്തമാണെന്നാരോപിച്ചാണ് ബൈക്ക് പിടികൂടിയത്. ബൈക്കില്‍ റിയര്‍ വ്യൂ മിറര്‍ ഉണ്ടായിരുന്നില്ലെന്നും യുവാവ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു.

പോലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് മരം വീണ് തകര്‍ന്നു; ഉടമ നിയമനടപടിക്ക്

പോലീസ് നിര്‍ദേശിച്ച പ്രകാരം മിററും ഹെല്‍മറ്റുമായി ബൈക്ക് വിട്ടുകിട്ടാന്‍ സമീപിച്ചെങ്കിലും പോലീസുകാര്‍ പലതവണ തിരിച്ചയച്ചുവെന്നാണ് മുജ്തബ പരാതിപ്പെടുന്നത്. വാഹനം കസ്റ്റഡിയിലെടുത്ത ദിവസം രാത്രി ചെന്നപ്പോള്‍ സിഐ ഇല്ലെന്നും പിറ്റേന്നു വരണമെന്നും പറഞ്ഞു മടക്കിയ പോലീസ് പിറ്റേന്ന് ഉച്ചയ്ക്ക് ചെന്നപ്പോള്‍ വേറെ മിറര്‍ വേണമെന്ന നിബന്ധന വെച്ചു. ഇതിനും പരിഹാരം കണ്ടെത്തി എത്തുമ്പോഴേക്കും മരം വീണു തകര്‍ന്ന ബൈക്കും താക്കോലുമാണ് പോലീസ് നല്‍കിയതെന്നാണ് മുഹമ്മദ് പറയുന്നത്. ബൈക്കിന്റെ പെട്രോള്‍ ടാങ്കിനും സൈലന്‍സറിനുമാണ് കേടുപാടു സംഭവിച്ചത്. അതുകൊണ്ടുതന്നെ മുഹമ്മദ് ബൈക്ക് തിരിച്ചുകൊണ്ടുപോകാന്‍ തയ്യാറായില്ല.

നിയമപരമായി ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ മുഹമ്മദ് ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Custody, Bike, Police, Complaint, Bike Damaged after falling tree in Police Station; Youth going to legal proceed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia