city-gold-ad-for-blogger

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും സ്‌കൂട്ടറും തീവെച്ച് നശിപ്പിച്ചു; പിന്നില്‍ കഞ്ചാവ് സംഘമെന്ന് സംശയം

മഞ്ചേശ്വരം: (www.kasaragodvartha.com 25.02.2020) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും സ്‌കൂട്ടറും തീവെച്ച് നശിപ്പിച്ചു. മഞ്ചേശ്വരം മൊറത്തണയിലെ അബുസാലിയുടെ പള്‍സര്‍ ബൈക്കും ബന്ധുവായ മഅ്‌റൂഫിന്റെ സ്‌കൂട്ടറുമാണ് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്. പിന്നില്‍ കഞ്ചാവ് സംഘമാണെന്ന സംശയം ഉയര്‍ന്നതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് ബൈക്കും സ്‌കൂട്ടറും കത്തുന്നത് കണ്ടത്.

ഒന്നരമാസം മുമ്പ് കഞ്ചാവ് സംഘത്തിലെ ഒരാളെ അബുസാലി പിടികൂടി പോലീസിലേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിനു പിന്നാലെ പ്രതിയുടെ കൂട്ടാളികളില്‍ നിന്നും അബുസാലിക്ക് ഭീഷണിയുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലായിരിക്കാം അക്രമം നടത്തിയെന്നാണ് സംശയിക്കുന്നത്.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും സ്‌കൂട്ടറും തീവെച്ച് നശിപ്പിച്ചു; പിന്നില്‍ കഞ്ചാവ് സംഘമെന്ന് സംശയം

ഒരാഴ്ച മുമ്പ് മൊറത്തണയിലെ മുഹമ്മദ് ഹാജിയുടെ വീടിനു നേരെയും ആക്രമണമുണ്ടായിരുന്നു. ഇതിനു പിന്നിലും കഞ്ചാവ് സംഘമാണെന്നാണ് ആരോപണമുയര്‍ന്നത്. മഞ്ചേശ്വരത്തും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയയുടെ അക്രമം തുടരുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും കഞ്ചാവ് മാഫിയയെ തുരത്താന്‍ പോലീസ് മുന്നിട്ടിറങ്ങുന്നില്ലെന്നുമുള്ള പരാതി വ്യാപകമാണ്.

Keywords: Manjeshwaram, kasaragod, Kerala, news, Bike, Scooter, Bike and scooter set fire in Manjeshwaram   < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia