ബൈക്കില്‍ പോകുന്നതിനിടെ മറ്റൊരു ബൈക്കിടിച്ച് വീട്ടമ്മക്കും മകനും പരിക്ക്; ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി
Jan 19, 2018, 19:17 IST
കാസര്‍കോട്:(www.kasargodvartha.com 19.01.2018) ബൈക്കില്‍ പോകുന്നതിനിടെ മറ്റൊരു ബൈക്കിടിച്ച് വീട്ടമ്മക്കും മകനും ഗുരുതരമായി പരിക്കേറ്റു. മൊഗ്രാല്‍ പൂത്തൂര്‍ ദേശാംകുളത്തെ അലീമ(38), മകന്‍ അജ്മല്‍(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി നായന്മാര്‍മൂലയിലാണ് അപകടമുണ്ടായത്. ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി.
സാരമായി പരിക്കേറ്റ ഇരുവരും കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. അലീമയെയും അജ്മലിനെയും ശസ്ത്രക്രിയക്ക് വിധേയരാക്കി. മാതാവിനെയും കൊണ്ട് അജ്മല്‍ കാസര്‍കോട് ഭാഗത്തേക്ക് ബൈക്കില്‍ വരുമ്പോള്‍ എതിരെ വരികയായിരുന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Bike, Bike-Accident, Son, Injured, Mogral puthur, Night, Hospitalized, CCTV.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Bike, Bike-Accident, Son, Injured, Mogral puthur, Night, Hospitalized, CCTV.