എസ്.ഐ. മാര്‍ക്ക് പരക്കെ സ്ഥലം മാറ്റം: ബിജുലാലിനെ മഞ്ചേശ്വരത്തേക്ക് മാറ്റി
Nov 13, 2012, 16:30 IST
കാസര്‍കോട്: കാസര്‍കോട്ടെ എസ്.ഐ. മാര്‍ക്ക് പരക്കെ സ്ഥലംമാറ്റം. കാസര്‍കോട് എസ്.ഐ. പി.കെ. ബിജുലാലിനെ മഞ്ചേശ്വരത്തേക്ക് മാറ്റി. മഞ്ചേശ്വരം എസ്.ഐ. എം.പി. രാജേഷിനെ ബേക്കലിലേക്കും ബേക്കല്‍ എസ്.ഐ. ടി. ഉത്തംദാസിനെ വിദ്യാനഗറിലേക്കും മാറ്റി. വിദ്യാനഗര്‍ എസ്.ഐ. ദിനേശാണ് കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെ പ്രിന്‍സിപ്പള്‍ എസ്.ഐ.
ഹൊസ്ദുര്‍ഗില്‍ നിന്നും പി.വി. മൈക്കിളിനെ വെള്ളരിക്കുണ്ടിലേക്ക് സ്ഥലംമാറ്റി. വെള്ളരിക്കുണ്ട് എസ്.ഐ. എം. രാജീവനെ രാജപുരം എസ്.ഐ. ആയി നിയമിച്ചു. രാജപുരം എസ്.ഐ. ആയിരുന്ന ഇ. രവീന്ദ്രനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. നീലേശ്വരത്ത് ഒരു യുവതിയുടെ വീട്ടില്‍ അസമയത്ത് നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചതിന്റെ പേരിലാണ് രവീന്ദ്രനെ സസ്‌പെന്റ് ചെയ്തത്. പോലീസ് സേനയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയതിനാണ് രവീന്ദ്രനെ സസ്‌പെന്റ് ചെയ്തത്. രവീന്ദ്രനെതിരെ വകുപ്പ്തല അന്വേഷണവും നടന്നുവരികയാണ്.

Keywords: Transfer, Kasaragod, SI, Manjeshwaram, Bekal, Hosdurg, Suspension, Kerala.