city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെ­മ്മ­നാ­ട്-ദേ­ളി റൂ­ട്ടില്‍ വ­ഴി­മു­ട­ക്കി­യാ­യി വന്‍മ­രം

ചെ­മ്മ­നാ­ട്-ദേ­ളി റൂ­ട്ടില്‍ വ­ഴി­മു­ട­ക്കി­യാ­യി വന്‍മ­രം
കാസര്‍കോട്: റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന വന്‍മ­രം വ­ഴി­മു­ട­ക്കി­യാ­യിട്ടും അ­ധി­കൃ­തര്‍­ക്ക് കു­ലു­ക്ക­മില്ല. ചെമ്മനാ­ട്­-ദേളി റൂട്ടില്‍ മാവി­ലാ ജം­ഗ്­ഷ­നി­ലാണ് വാഹനങ്ങള്‍ക്കും ജനങ്ങള്‍­ക്കും അക്കേഷ്യാ മ­രം അ­പ­ക­ട­ക്കെണി­യൊ­രു­ക്കി­യത്.

കെഎസ്ആര്‍ടി­സി ബ­സു­കള്‍ മാത്ര­മോ­ടു­ന്ന ദേ­ശ­സാല്‍കൃ­ത റൂ­ട്ടാ­ണി­ത്. ഇ­തി­നു പുറ­മെ നൂ­റു ക­ണ­ക്കി­ന് വാ­ഹ­ന­ങ്ങ­ളാ­ണ് ഇ­തുവ­ഴി ക­ട­ന്നു­പോ­കു­ന്ന­ത്. വീ­തി കു­റഞ്ഞ റോ­ഡാ­ണി­ത്. വാഹ­നങ്ങള്‍ റോ­ഡിന്റെ ഓ­രം ചേര്‍­ന്ന് പോ­കു­മ്പോള്‍് മരത്തിലിടിക്കുന്നതും പതിവാ­ണ്. ഇ­ത് ബ­സ് യാ­ത്ര­ക്കാര്‍ക്കും ഭീ­ഷ­ണി­യാണ്.

രാത്രി കാലങ്ങളില്‍ ചരക്കുവാഹനങ്ങള്‍ക്കും കടന്നുപോകാനും ബുദ്ധിമുട്ടുണ്ട്. ജില്ലാ പ­ഞ്ചാ­യ­ത്തി­ന്റെ അ­ധീ­ന­ത­യി­ലു­ള്ള­താ­ണ് റോഡ്. അ­പ­ക­ട­ഭീ­തി ഉ­യര്‍­ത്തു­ന്ന മ­രം മു­റി­ച്ചു­നീ­ക്കാ­നു­ള്ള പ­രാ­തി­യിലും അ­ധി­കൃ­തര്‍ ഇ­തുവ­രെ ന­ട­പ­ടി­യെ­ടു­ത്തി­ട്ടില്ല.
Keywords: Kasaragod, Chemnad, Deli, KSRTC-bus, Tree

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia