കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന് പരിക്ക്
Dec 1, 2012, 14:03 IST

കാസര്‍കോട്: സൈക്കിള്‍ യാത്രക്കാരനെ ആള്‍ട്ടോ കാര്‍ ഇടിച്ചു തെറിപ്പിച്ചു. മറ്റൊരു മാരുതി800 കാറിന്റെ മേലേക്ക് വീണ് ആ കാറിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. സൈക്കിള്‍ യാത്രക്കാരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ശനിയാഴ്ച ഉച്ചയോടെ ചൗക്കി ദേശീയ പാതയിലാണ് അപകടം. കെ.എല്‍. 14 കെ. 4412 നമ്പര്‍ കാറാണ് സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച ഇയാള്‍ എതിരെ വരികയായിരുന്ന കെ.എല്‍. 11 ടി. 2743 നമ്പര്‍ മാരുതി800 കാറിനു മേല്‍ വീഴുകയായിരുന്നു. പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Kasaragod, Chawki, Accident, Bicycle, Car, Injured, Hospital, Alto Car, Glass, Maruthi-800, Kerala, Malayalam News.