city-gold-ad-for-blogger

ഭോപ്പാല്‍ ഏറ്റുമുട്ടല്‍: സോളിഡാരിറ്റി, എസ് ഐ ഒ പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: (www.kasargodvartha.com 01/11/2016) ഭോപ്പാല്‍ ജയില്‍ നിന്നും ജയില്‍ചാടിയെന്ന് പറയപ്പെടുന്ന എട്ട് മുസ്ലിം ചെറുപ്പക്കാരെ പോലീസ് വെടിവെച്ച് കൊന്നതില്‍ ദുരൂഹതയുണ്ടെന്ന് സോളിഡാരിറ്റി, എസ് ഐ ഒ സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഭോപ്പാല്‍ ഏറ്റുമുട്ടില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തി.

പ്ലേറ്റും സ്പൂണും ഉപയോഗിച്ചാണ് പോലീസുകാരനെ അക്രമിച്ച് ജയില്‍ ചാടിയതെന്ന ഭരണകൂടത്തിന്റെ ഭാഷ്യം വിശ്വസിക്കാനാവുന്നതല്ല. വ്യാജ ഏറ്റുമുട്ടല്‍ തുടര്‍ക്കഥയാക്കി പൗരന്‍മാരെ കൊന്നൊടുക്കുകയാണ് ഭരണകൂടമെന്ന് പ്രകടനത്തില്‍ മുദ്രാവാക്യം ഉയര്‍ന്നു. ഭരണകൂടവേട്ട തുടരുന്ന പശ്ചാത്തലത്തില്‍ മൗനം കൊണ്ട് ജീവിക്കാനാവില്ല. കോടതി വിധിയെ ഭയക്കുന്ന ഭരണകൂടത്തിന്റെ പദ്ധതിയാണ് വ്യാജ ഏറ്റുമുട്ടലെന്നും പ്രതിഷേധ പ്രകടനത്തില്‍ മുഴങ്ങി.

ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി എ മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സി എ യൂസുഫ്, ജില്ലാ സെക്രട്ടറി എന്‍ എം റിയാസ്, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍, സെക്രട്ടറി ബി എ അസ്‌റാര്‍, സോളിഡാരിറ്റി ജില്ലാ സമിതി അംഗങ്ങളായ നിയാസ് പെര്‍ള, കെ വി ഹഫീസുല്ല, ആര്‍ ബി മുഹമ്മദ് ഷാഫി, എ ജി ജമാല്‍, സാലാം മൊഗ്രാല്‍, എസ് ഐ ഒ ജില്ലാ കമ്മറ്റി അംഗങ്ങളായ കെ വി ഇസാസുല്ല, റാഷിദ് മൊഹിയുദ്ദീന്‍, റാസിഖ് മഞ്ചേശ്വരം, ബി എം ഷിഹാബ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ഭോപ്പാല്‍ ഏറ്റുമുട്ടല്‍: സോളിഡാരിറ്റി, എസ് ഐ ഒ പ്രതിഷേധ പ്രകടനം നടത്തി

Keywords : SIO, Solidarity, Protest, Kasaragod, Police, Attack, Jail, Bhopal encounter: SIO, Solidarity protest conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia