city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭെല്‍- ഇ എം എല്‍ കൈമാറ്റം വൈകിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മുന്‍ എം പി പി കരുണാകരന്റെ സത്യാഗ്രഹം

കാസര്‍കോട്: (www.kasargodvartha.com,04.03.2020) ഭെല്‍- ഇ എം എല്‍ കൈമാറ്റം വൈകിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഭെല്‍-ഇ എം എല്‍ എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) നേതൃത്വത്തില്‍ കാസര്‍കോട്ട് സത്യഗ്രഹം നടത്തി. യൂണിയന്‍ പ്രസിഡന്റ് പി കരുണാകരനാണ് ബുധനാഴ്ച പുതിയ ബസ് സ്റ്റാന്‍ഡില്‍ സത്യഗ്രഹമിരുന്നത്. കേരളവും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഇത്. കെല്‍ എന്ന പേരില്‍ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ഭെല്ലില്‍ ലയിപ്പിച്ചത്. സ്ഥാപനം കൈയ്യൊഴിയാന്‍ കേന്ദ്രം തീരുമാനിച്ചപ്പോള്‍ കേന്ദ്രത്തിന്റെ പക്കലുള്ള 51 ശതമാനം ഓഹരി വാങ്ങി പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഭെല്‍- ഇ എം എല്‍ കൈമാറ്റം വൈകിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മുന്‍ എം പി പി കരുണാകരന്റെ സത്യാഗ്രഹം

വില്‍പ്പന കരാര്‍ ഒപ്പിടുന്നതില്‍ കേന്ദ്രം മെല്ലപ്പോക്ക് തുകരുകയാണ്. തൊഴിലാളികള്‍ക്ക് ഒരു വര്‍ഷമായി ശമ്പളമില്ല. സംസ്ഥാനം പലതവണ സാമ്പത്തികമായി സഹായിച്ചു. ബജറ്റില്‍ 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ ഡല്‍ഹിക്കയച്ചിട്ടും കാര്യങ്ങള്‍ മുന്നോട്ടുപോയില്ല. സ്ഥാപനം രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മകസമീപനം തിരുത്തണമെന്ന ആവശ്യവുമായി യൂണിയന്‍ പ്രക്ഷോഭരംഗത്തിറങ്ങിയത്.

സത്യഗ്രഹം സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ പ്രസിഡന്റ് ഡോ. വി പി പി മുസ്തഫ സംസാരിച്ചു. വിവിധ രാഷ്ട്രീയകക്ഷി, സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ സ്വാഗതം പറഞ്ഞു.

keywords: Kasaragod, Kerala, News, Secretary, CPM, CITU, Bhel EML; Ex MP Karuranakran strike conducted

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia