city-gold-ad-for-blogger

ഭാസ്‌കരന്റേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; ചെവി മുറിഞ്ഞത് ഞണ്ട് കടിച്ച്

വെള്ളരിക്കുണ്ട്: (www.kasargodvartha.com 17.01.2019) വെള്ളരിക്കുണ്ട് പുങ്ങംചാല്‍ ചീര്‍ക്കയത്തെ ആലാമി ഭാസ്‌ക്കരന്റേത് (60) മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയത്. ചെവി മുറിഞ്ഞത് പുഴയിലെ ഞണ്ടും മീനും കടിച്ചതിനെ തുടര്‍ന്നാണെന്നാണ് പോലീസ് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്.

ശ്വാസകോശത്തില്‍ വെള്ളം കയറി മുങ്ങിമരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പുങ്ങംചാല്‍ കളരി ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ അവിടെയെത്തിയ ഭാസ്‌കരനും പരിചയക്കാരായ നാലു പേരും പുഴയ്ക്കു സമീപത്തെ വയലിലിരുന്ന് മദ്യപിച്ചിരുന്നു. മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാവുകയും ഏറ്റുമുട്ടല്‍ നടക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം എല്ലാവരും പിരിഞ്ഞിരുന്നു.

പിറ്റേന്ന് രാവിലെയാണ് ഭാസ്‌കരന്റെ മൃതദേഹം വെള്ളരിക്കുണ്ട് -കൊന്നക്കാട് റോഡിലെ പുങ്ങംചാല്‍ പാലത്തോട് പുഴയില്‍ കണ്ടെത്തിയത്. ദേഹത്ത് ഉരഞ്ഞതിന്റെയും മറ്റും നേരിയ പഴുപ്പുകളുണ്ട്. ഇത് മരണകാരണമല്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരിക്കുന്നത്. കൂടെയുണ്ടായിരുന്നവരുമായി അടിപിടിയുണ്ടായപ്പോള്‍ സംഭവിച്ച പരിക്കാകാം പുറമെ കണ്ടതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.

ഭാസ്‌കരന്റേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; ചെവി മുറിഞ്ഞത് ഞണ്ട് കടിച്ച്

Keywords:  Bhaskaran's death; Postmortem report revealed, Vellarikundu, Kasaragod, News, Death, Postmortem, Report, Medical College, Hospital, Police, Enquiry, Temple fest, Drinkers, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia