city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാസ്‌കര കുമ്പള രക്തസാക്ഷിദിനമാചരിച്ചു

കാസര്‍കോട്: ഭാസ്‌കര കുമ്പള രക്തസാക്ഷി ദിനമാചരിച്ചു. തിങ്കളാഴ്ച രാവിലെ ഷേഡിക്കാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ചനയും അനുസ്മരണ യോഗവും നടന്നു. കെ. രാജ്‌മോഹനന്‍ പതാകയുയര്‍ത്തി. സി.പി.എം. ജില്ലാസെക്രട്ടറിയറ്റംഗം സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. കരീം ബദിയടുക്ക അധ്യക്ഷനായി. എം. രാജഗോപാലന്‍, മധുമുതിയക്കാല്‍, കെ. മണികണ്ഠന്‍, വി. വാസു, കെ.ആര്‍. ജയാനന്ദ, രേവതി കുമ്പള, കെ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി കുമ്പളയെ ശുഭ്രസാഗരമാക്കി വൈറ്റ് വളണ്ടിയര്‍ പരേഡ് നടന്നു. ഭാസ്‌കര കുമ്പള മരിക്കുന്നില്ലെന്ന ദിഗന്തങ്ങള്‍ ഭേദിക്കും മുദ്രാവാക്യം വിളികളോടെ ചിട്ടയോടെ അടിവച്ച് നീങ്ങിയ പരേഡ് സംഘശക്തിയുടെ വിളംബരമായി. കുട്ടികളും സ്ത്രീകളുമുള്‍പെടെയുള്ളവര്‍ പ്രകടനത്തില്‍ അണിനിരന്നു.

ഭാസ്‌കര കുമ്പള രക്തസാക്ഷിദിനമാചരിച്ചു
പൊതുസമ്മേളനം സി.പി.എം. ജില്ലാസെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
പൊതുസമ്മേളനം സി.പി.എം. ജില്ലാസെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാപ്രസിഡന്റ് കെ. രാജ്‌മോഹനന്‍ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ്, ജില്ലാസെക്രട്ടറി കെ. മണികണ്ഠന്‍, വൈസ്പ്രസിഡന്റ് കെ. രവീന്ദ്രന്‍, സി.പി.എം ജില്ലാസെക്രട്ടറിയറ്റംഗം സി.എച്ച്. കുഞ്ഞമ്പു, കുമ്പള ഏരിയ സെക്രട്ടറി പി. രഘുദേവന്‍, മഞ്ചേശ്വരം ഏരിയസെക്രട്ടറി കെ. ആര്‍. ജയാനന്ദ, ഡി.വൈ.എഫ്.ഐ ജില്ലാട്രഷറര്‍ വി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. സി. എ. സുബൈര്‍ സ്വാഗതം പറഞ്ഞു. ഭാസ്‌കര കുമ്പളയുടെ കുടുംബാംഗങ്ങളും സന്നിഹിതരായി. അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ മത്സര വിജയികള്‍ക്ക് മുഹമ്മദ് റിയാസ് സമ്മാനം നല്‍കി.

ഭാസ്‌കര കുമ്പള രക്തസാക്ഷിദിനമാചരിച്ചു

ഭാസ്‌കര കുമ്പള രക്തസാക്ഷിദിനമാചരിച്ചു

Keywords: Bhaskara Kumbala, Death anniversary, Programme, Inauguration, K.P.Satheesh Chandran, C.H.Kunhambu, CPM, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia