പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണി മഹോത്സവത്തിന് ശനിയാഴ്ച തുടക്കമാകും
Mar 8, 2013, 16:36 IST
![]() |
File photo |
രാത്രി 12.30ന് കൊടിയേറ്റം. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. പത്തിന് വൈകിട്ട് 4.30 ഭജന, രാത്രി 8.30ന് പൂരക്കളി, ഒമ്പതിന് നീലേശ്വരം സെലക്ടഡ് വീ അവതരിപ്പിക്കുന്ന ഡാന്‍സ് ആന്‍ഡ് സോംഗ്‌സ്, 11ന് പുലര്‍ചെ 4.30ന് ഭൂതബലി ഉത്സവം, രാവിലെ ഏഴിന് ഉത്സവബലി, പകല്‍ 12.30ന് അന്നദാനം, വൈകിട്ട് 4.30ന് ഭക്തി ഗാനമേള, രാത്രി ഒമ്പതിന് പൂരക്കളി, 10.15ന് ഉദുമ- കൊക്കാല്‍ പ്രദേശ് തിരുമുള്‍കാഴ്ച, 11ന് ഉദുമ- പടിഞ്ഞാര്‍കര തിരുമുള്‍കാഴ്ച, 11.45ന് മാങ്ങാട്- ബാര പ്രദേശ് തിരുമുള്‍കാഴ്ച, 12.30ന് പള്ളിക്കര- തണ്ണീര്‍പുഴ തിരുമുള്‍കാഴ്ച, 1.15ന് പൊയിനാച്ചി- കുട്ടപ്പുന്ന തിരുമുള്‍കാഴ്ച, 13ന് പുലര്‍ച്ചെ 2.30ന് ഉത്സവബലി, നാലിന് ആയിരത്തിരി മഹോത്സവം, രാവിലെ 6.30ന് കൊടിയിറക്കം. തുടര്‍ന്ന് ക്ഷേത്രത്തില്‍നിന്ന് ഭണ്ഡാരവീട്ടിലേക്കുള്ള എഴുന്നള്ളത്തോടെ മഹോത്സവം സമാപിക്കും.
ഉത്സവനാളുകളില്‍ കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ ദീര്‍ഘദൂര എക്‌സപ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് ഉണ്ടായിരിക്കും. കെ.എസ്.ആര്‍.ടി.സി. സ്‌പെഷ്യല്‍ ബസ് സര്‍വീസും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍, ടി. കൃഷ്ണന്‍, ടി. ബാലകൃഷ്ണന്‍, പി.കെ. വാസു, കൃഷ്ണന്‍ പാത്തിക്കാല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Palakunnu, Temple, Festival, Start, Press meet, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News