city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊടിപ്പള്ള ചിരുമ്പ ഭഗവതി ക്ഷേത്രത്തില്‍ 108 വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണി മഹോത്സവം

ബദിയടുക്ക: (www.kasargodvartha.com 21/09/2016) കുംമ്പഡാജെ പഞ്ചായത്തിലെ പൊടിപ്പള്ള ചിരുമ്പ ഭഗവതി ക്ഷേത്രത്തില്‍ 108 വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തുന്ന ഭരണി മഹോത്സവം മാര്‍ച്ച് രണ്ട് മുതല്‍ ഏഴ് വരെ നടത്താന്‍ തീരുമാനിച്ചു. മഹോത്സവത്തിന്റെ വിജയത്തിന് വേണ്ടിയുള്ള കൂടിയാലോചന യോഗം 25 ന് രാവിലെ 9.30 ന് പൊടിപ്പള്ളം ചിരുമ്പ ഭഗവതി ഓഡിറ്റോറിയത്തില്‍ ചേരും.

108 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊടിപ്പള്ള ക്ഷേത്ര സന്നിദ്ധിയില്‍ ഭരണി മഹോത്സവം നടന്നതായി പ്രശ്‌നവശാല്‍ തെളിഞ്ഞിരുന്നതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. 300 വീട് എന്നറിയപ്പെടുന്ന പൊടിപ്പള്ളം കഴകം പരിധിയില്‍ പൊടിപ്പള്ളം, ബെള്ളൂര്‍, പള്ളത്തടുക്ക, കാടമന, ബദിയടുക്ക, നെക്രാജെ, ഉബ്രങ്കള, പൈക്ക, കുറുമുഞ്ചി തുടങ്ങി പ്രദേശിക കമ്മിറ്റികളില്‍ 400ല്‍ പരം സമുദായംഗങ്ങളാണുള്ളത്.

25ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഭരണി മഹോത്സവത്തിന്റെ വിജയത്തിന് വേണ്ടി വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. യോഗത്തില്‍ കഴകം പരിധിയിലെ മുഴുവന്‍ അംഗങ്ങളും സംബന്ധിക്കണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പത്ര കുറിപ്പില്‍ അറിയിച്ചു.
പൊടിപ്പള്ള ചിരുമ്പ ഭഗവതി ക്ഷേത്രത്തില്‍ 108 വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണി മഹോത്സവം

Keywords: Kasaragod, Kerala, Badiyadukka, Kumbadaje, Temple, Auditorium, General body, Meet, Bharani Maholsavam after 108 years in Podippalla Cheerumba Temple.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia