city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ വധക്കേസ് 10 വര്‍ഷം തികഞ്ഞു

ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ വധക്കേസ് 10 വര്‍ഷം തികഞ്ഞു
കാഞ്ഞങ്ങാട്: പ്രമാദമായ ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ വധക്കേസ് കൃത്യം പത്ത് വര്‍ഷം തികഞ്ഞു. 2002 സെപ്തംബര്‍ 26 ന് രാത്രിയില്‍ ചെര്‍ക്കളക്കടുത്ത്‌ ബേവിഞ്ചയിലെ വീട്ടിലെ കിടപ്പുമുറിയില്‍ അബ്ദുര്‍ ഹ്മാനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ ഘാതകര്‍ ഇപ്പോഴും വലക്ക് പുറത്ത്.

പൊതുമരാമത്ത് കരാറുകാരനായ അബ്ദുര്‍ റഹ്മാന്‍ സിപിഎമ്മിന്റെ ഉജ്ജ്വല സഹയാത്രികനായിരുന്നു. കര്‍ഷകസംഘം ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന അബ്ദുര്‍ റഹ്മാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായാണ് സിപിഎമ്മുമായി ബന്ധപ്പെട്ട് സജീവമായി രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പത്ത് വര്‍ഷം മുമ്പ് നടന്ന ഈ കൊലക്കേസിന് തുമ്പുണ്ടാക്കാനാവാതെ അന്വേഷണ ഏജന്‍സികള്‍ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയാണുള്ളത്.

ലോക്കല്‍ പോലീസാണ് ആദ്യം അന്വേഷണം നടത്തിയത്. വിശദമായ  അന്വേഷണമെന്ന വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ആവശ്യത്തെ തുടര്‍ന്ന് ഏറ്റവും ഒടുവില്‍ കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. അബ്ദുര്‍ റഹ്മാന്റെ കൊലപാതകത്തിന് പിന്നില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന ഒട്ടേറെ ദുരൂഹതകളുണ്ട്. പാര്‍ട്ടിക്കകത്തെ ചേരിപ്പോരാണ് കൊലക്ക് കാരണമെന്ന ആരോപണം തുടക്കത്തില്‍ ഉയര്‍ന്നിരുന്നു.

ഏറ്റവും ഒടുവില്‍ കേസന്വേഷണം നടത്തിവരുന്ന ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റിലെ ഡിവൈഎസ്പി കെ വി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അനേ്വഷണത്തില്‍ ഒരുപടി കൂടി മുന്നോട്ട് പോയതായി സൂചനയുണ്ട്. ഗോവയിലെ പ്രൊഫഷണല്‍ ഗുണ്ടകളാണ് അബ്ദുര്‍ റഹ്മാനെ കൊലപ്പെടുത്തിയതെന്ന സൂചനകളാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്.

കോടികള്‍ ചിലവിട്ട് നിര്‍മിച്ച ഒരു പാലവുമായി ബന്ധപ്പെട്ട അഴിമതി പരാതിയാണ് അബ്ദുര്‍ റഹ്മാനെ വകവരുത്താന്‍ ഇടയാക്കിയതെന്ന് പറയുന്നുണ്ട്‌. ജില്ലയിലെ ചില പൊതുമരാമത്ത് കരാറുകാര്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. വര്‍ഷം പത്ത് കഴിഞ്ഞെങ്കിലും അബ്ദുര്‍ റഹ്മാനെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഘത്തെ കണ്ടെത്താന്‍ കഴിയാത്തതില്‍ റഹ്മാന്റെ വീട്ടുകാരും സുഹൃത്തുക്കളും നിരാശയിലാണ്.

അതിനിടെ ഒഞ്ചിയത്ത് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ വധക്കേസിന് വിലങ്ങുതടിയായി. ബേവിഞ്ച കൊലക്കേസ് അന്വേഷണ സംഘത്തലവന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി സന്തോഷ്‌കുമാറിനെ ടി പി വധക്കേസിന്റെ പ്രതേ്യക അന്വേഷണ സംഘത്തില്‍   ഉള്‍പെടുത്തിയതോടെയാണ് ബേവിഞ്ച കേസിന്റെ അന്വേഷണം നിലച്ചത്.

ടി പി വധക്കേസിന് മുമ്പ് ബേവിഞ്ച കൊലക്കേസിന്റെ അന്വേഷണം ദ്രുതഗതിയില്‍ നടക്കുകയും കേസില്‍ അന്വേഷണപുരോഗതി ഉണ്ടാവുകയും ചെയ്തതാണ്. അന്വേഷണം അവസാനഘട്ടത്തിലാണെന്ന് സൂചന പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് ഡിവൈഎസ്പി ടി പി വധക്കേസ് അന്വേഷണ  സംഘത്തോടൊപ്പം ചേരുന്നത്. അതിനുശേഷം ഇതുവരെ ബേവിഞ്ച കൊലക്കേസ് ഫയല്‍ ക്രൈംബ്രാഞ്ച് തുറന്നിട്ടില്ല.

Keywords: Bevinje Abdur Rahman, Murder Case, Enquiry, Stop, Cherkala, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia