city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം താലൂക്ക് ആശുപത്രിക്ക് 'ബീവറേജസ്' വക ആംബുലന്‍സ്, ആരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കാര്യത്തില്‍ ആശങ്ക

നീലേശ്വരം: (www.kasargodvartha.com 16.02.2019) നീലേശ്വരം താലൂക്ക് ആശുപത്രിക്ക് 'ബീവറേജസ്' വക ആംബുലന്‍സ്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആംബുലന്‍സ് നല്‍കാനുള്ള കോര്‍പ്പറേഷന്റെ തീരുമാനത്തെ തുടര്‍ന്നാണ് ജില്ലയില്‍ നീലേശ്വരം താലൂക്ക് ആശുപത്രിക്ക് കോര്‍പ്പറേഷന്‍ ആംബുലന്‍സ് അനുവദിച്ചത്.
നീലേശ്വരം താലൂക്ക് ആശുപത്രിക്ക് 'ബീവറേജസ്' വക ആംബുലന്‍സ്, ആരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കാര്യത്തില്‍ ആശങ്ക

കായകല്‍പം പുരസ്‌കാരം നേടിയ നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് നീലേശ്വരം മുനിസിപ്പാലിറ്റി, മടിക്കൈ, കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി ഉള്‍പ്പെടെയുള്ള മലയോര മേഖലയില്‍ നിന്നുമടക്കം ദിവസേന നൂറുകണക്കിനാളുകളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. അതോടൊപ്പം മുഴുവന്‍ കിടക്കകളിലും രോഗികള്‍ കിടന്നു ചികിത്സ തേടുകയും ചെയ്യുന്നുണ്ട്.

മറ്റെല്ലാവിധ ചികിത്സാ സൗകര്യങ്ങളുമുണ്ടെങ്കിലും പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആശുപത്രിയില്‍ ഇതുവരെയും ആംബുലന്‍സ് അനുവദിച്ചിട്ടില്ല. ദളിത് വിഭാഗങ്ങളില്‍ നിന്നുമുള്‍പ്പെടെ സാധാരണക്കാരാണ് കൂടുതലായും ചികിത്സ തേടിയെത്തുന്നത്. എന്നാല്‍ ഇവിടെ നിന്നും ഗുരുതരാവസ്ഥയിലായ രോഗികളെ ജില്ലാ ആശുപത്രിയിലേക്കോ പരിയാരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദഗ്ധ ആശുപത്രിയിലേക്ക് മാറ്റാന്‍ സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ടി വരുന്നു.

അതേസമയം ആംബുലന്‍സ് ആരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന സംശയം ഉയര്‍ന്നുവന്നിട്ടുണ്ട്. ആശുപത്രി നഗരസഭയുടെ പരിധിയിലായതിനാല്‍ നഗരസഭ സെക്രട്ടറിയുടെ പേരിലോ, ആശുപത്രിക്കനുവദിച്ച ആംബുലന്‍സായതിനാല്‍ മെഡിക്കല്‍ ഓഫീസറുടെ പേരിലോ രജിസ്റ്റര്‍ ചെയ്യേണ്ടതെന്നാണ് സംശയം ഉയര്‍ന്നിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Nileshwaram, Kasaragod, News, Ambulance, Hospital, Beverages Corporation allowed free ambulance for Nileshwaram Taluk Hospital 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia