city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോടതിക്കും സ്‌കൂളിനും സമീപം ബിവറേജ് മദ്യശാല തുറക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; സ്പീക്കര്‍ ഇടപെടാന്‍ കുട്ടികളുടെ നിവേദനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 03/08/2017) കോടതിക്കും സ്‌കൂളിനും സമീപത്ത് ബിവറേജ് മദ്യശാല തുറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്പീക്കര്‍ക്ക് നിവേദനം നല്‍കി. കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനപാതയോരത്ത് നിന്നും മാറ്റിയ പുതിയകോട്ടയിലെ ബിവറേജ് മദ്യശാല ഹൊസ്ദുര്‍ഗ് കോടതിക്കും ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തിനും സമീപത്ത് വെയര്‍ ഹൗസ് കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

അടുത്തമാസം ആദ്യം ബിവറേജ് മദ്യശാല പ്രവര്‍ത്തനം തടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കോടതിക്കും സ്‌കൂളിനും പുറമെ പൊതുമരാമത്ത് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വൈദ്യുതി ഓഫീസ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളും കേന്ദ്രീയ വിദ്യാലയവും ഈ ഭാഗത്തുണ്ട്. ഇവിടെ ബിവറേജ് മദ്യശാല വന്നാല്‍ മദ്യപാനികളുടെ ശല്യം മൂലം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ദുരിതം അനുഭവിക്കും.

കോടതിക്കും സ്‌കൂളിനും സമീപം ബിവറേജ് മദ്യശാല തുറക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; സ്പീക്കര്‍ ഇടപെടാന്‍ കുട്ടികളുടെ നിവേദനം

കോടതിയിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും വരുന്ന ആളുകള്‍ക്ക് പുറമെ മദ്യ ഉപഭോക്താക്കളുടെ വരവ് കൂടിയാകുമ്പോള്‍ ഇതുവഴിയുള്ള കാല്‍നടയാത്ര ബുദ്ധിമുട്ടുണ്ടാക്കും. പൊതുവെ ഈ ഭാഗത്തേക്ക് വരുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് പുറമെ മദ്യ ഉപഭോക്താക്കള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍കൂടിയാകുമ്പോള്‍ ഗതാഗതകുരുക്കും ഉണ്ടാകും. ഇത്തരമൊരു സാഹചര്യത്തിലാണ് ബിവറേജ് മ്യശാലയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരിക്കുന്നത്.

നേരത്തെ കല്ലഞ്ചിറ, പടന്നക്കാട് എന്നിവിടങ്ങളിലേക്ക് ബിവറേജ് മദ്യശാല മാറ്റാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ജനകീയ സമരത്തെത്തുടര്‍ന്ന് നടക്കാതെ പോവുകയായിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വെയര്‍ ഹൗസിലേക്ക് മദ്യശാല മാറ്റുന്നത്. ബുധനാഴ്ച സ്‌കൂളിലെത്തിയ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കുട്ടികള്‍ ഇതിനെതിരെ നിവേദനം നല്‍കുകയായിരുന്നു. ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും സ്പീക്കര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Kasaragod, Court, Students, School, Building, PWD Office, Vehicles, Bevarage, Block office, Institution, Beverage shops near court and school; Protest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia