യുവതിയുടെ നേതൃത്വത്തില്‍ സമാന്തര ബീവറേജ് പ്രവര്‍ത്തിക്കുന്നു; നാട്ടുകാര്‍ കൂട്ടത്തോടെയെത്തി മദ്യവില്‍പന നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടും യുവതിക്ക് കുലുക്കമില്ല, എക്‌സൈസും പോലീസും അനങ്ങുന്നില്ല
Nov 14, 2018, 23:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.11.2018) യുവതിയുടെ നേതൃത്വത്തില്‍ സമാന്തര ബീവറേജ് പ്രവര്‍ത്തിക്കുന്നതിനെതിരെ ജനരോഷം ഉയരുന്നു. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഒരു വീട്ടിലാണ് രാത്രിയും പകലുമായി മദ്യവില്‍പന പൊടിപൊടിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാര്‍ കൂട്ടത്തോടെയെത്തി മദ്യവില്‍പന നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടും യുവതിക്ക് കുലുക്കമില്ലെന്നാണ് പറയുന്നത്.
രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന മദ്യവില്‍പന രാത്രി 12 മണി വരെ നീണ്ടുനില്‍ക്കുന്നതായി നാട്ടുകാര്‍ വ്യക്തമാക്കുന്നു. നാടിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് മദ്യം കഴിക്കാന്‍ ആളുകളെത്തുന്നുണ്ട്. മദ്യം കഴിക്കുന്നവര്‍ക്കുള്ള ഭക്ഷണ വിഭവങ്ങളും ഇവിടെ തന്നെ ഒരുക്കിക്കൊടുക്കുന്നതിനാല്‍ ഇവിടേക്ക് മദ്യപന്മാരുടെ ഒഴുക്കാണ്.
കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിലെയും മദ്രസയിലെയും വിദ്യാര്‍ത്ഥികള്‍ കടന്നുപോകുന്ന വഴിക്കാണ് സമാന്തര ബീവറേജ് പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടികളെ മദ്യപന്മാര്‍ ശല്യപ്പെടുത്തുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. എക്‌സൈസിനെയും പോലീസിനെയും പരാതി അറിയിച്ചിട്ടും മദ്യവില്‍പന തടയാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Beverage Owned by Woman; Protest in natives, Kasaragod, News, Bar, Kanhangad, Kalluravi.