സൈബര്‍ സെല്ലില്‍ മികച്ച സേവനം; ശ്രീനാഥിന് ബാഡ്ജ് ഓഫ് ഹോണര്‍
Jan 21, 2018, 20:13 IST
കാസര്‍കോട്: (www.kasargodvartha.com 21.01.2018) സൈബര്‍ സെല്ലില്‍ മികച്ച സേവനം കാഴ്ചവെച്ച ടി.പി ശ്രീനാഥിന് ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌കാരം. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ജില്ലക്കകകത്തും പുറത്തും നല്‍കിയ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തില്‍ മികച്ച സേവനം കാഴ്ച വെച്ചതിനാണ് ശ്രീനാഥിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ജനമൈത്രി പോലീസ്, കുടുംബശ്രീ യൂണിറ്റുകള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ എഴുന്നുറോളം ബോധവല്‍ക്കരണ ക്ലാസുകളില്‍ ശ്രീനാഥ് പങ്കെടുത്തിട്ടുണ്ട്.
ഇപ്പോള്‍ ബദിയടുക്ക പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് സേവനം നടത്തുന്നത്. 2015 ലെ സേവന തല്‍പ്പരത കണക്കിലെടുത്ത് 2016 ല്‍ നല്‍കിയ ആദരവില്‍ ജില്ലക്ക് നിരവധി ഗാര്‍ഡ് ഓഫ് ഹോണര്‍ പട്ടം കരസ്ഥമാക്കാന്‍ സാധിച്ചിരുന്നു. സംസ്ഥാനത്ത് ഇരുപതോളം ബഹുമതികള്‍ മാത്രം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ജില്ലയെ തേടി ഏഴു ബഹുമതികള്‍ എത്തിയിരുന്നു.
2017 ലെ ബഹുമതികളില്‍ പോലീസ് വിജിന്‍സ് വിഭാഗത്തില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയതിന്റെ പേരില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ബാലകൃഷ്ന്‍ നായര്‍, സി.ഐ. ഡോ. വി. ബാലകൃഷ്ണന്‍ തുടങ്ങിയവരും ആദരിക്കപ്പെട്ടിരുന്നു.
വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരിക്കെ 2015 ല്‍ ചിറ്റാരിക്കല്‍ കമ്മാടം ഭഗവതീ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവര്‍ന്നത് പിടികൂടിയ ടി.പി.സുമേഷ്, വിജയ ബാങ്ക് കവര്‍ച്ചാ കേസില്‍ അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായിരുന്ന ഹരിശ്ചന്ദ്ര നായക്ക്, സി.കെ സുനില്‍ കുമാര്‍, കെ.ഇ. പ്രേമചന്ദ്രന്‍, ജോണ്‍, കമലാക്ഷന്‍, സുരേഷ് തുടങ്ങിയവര്‍ക്ക് ബഹുമതി ലഭിച്ചിരുന്നു. സി.ബി. തോമസ്, ഫിലിപ്പ്, മോഹന ചന്ദ്രന്‍ നായര്‍, സുനില്‍ കുമാര്‍, ഉത്തംദാസ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കും ബാഡ്ജ് ഓഫ് ഹോണര്‍ നേരത്തെ ലഭിച്ചിരുന്നു.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Cyber cell, Officer, Awarded, Best of honor, Badiyadukka, Cyber crime, Best performance in Cyber cell; Badge of honor for Sreenath