ആത്മസുഹൃത്തുക്കളായ സാദിഖും ഫാരിസും മരണത്തിലും ഒന്നിച്ചു; നാട് തേങ്ങി
Jun 28, 2014, 13:00 IST
ബദിയഡുക്ക:(www.kasargodvartha.com 28.06.2014) ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു വെള്ളിയാഴ്ച വൈകിട്ട് നെല്ലിക്കട്ട ചൂരിപ്പള്ളത്ത് കുളത്തില്‍ മുങ്ങി മരിച്ച നെല്ലിക്കട്ട ഗുരുനഗര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിന് സമീപത്തെ സാദിഖും (17), നെല്ലിക്കട്ട ബിലാല്‍ നഗര്‍ പി.ബി.എം സ്‌കൂളിന് സമീപത്തെ അബ്ദുല്‍ ഫാരിസും(17). എട്ടുപേരടങ്ങുന്ന സുഹൃത്തുക്കള്‍ കുളിക്കാനായാണ് മാവിനക്കട്ട പള്ളത്തുമൂലയിലെ കുളത്തിലെത്തിയത്. കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ സാദിഖും ഫാരിസും കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ ഏഴുമണിക്കൂര്‍ നീണ്ട തെരച്ചിനൊടുവിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്താനായത്.
തൊട്ടടുത്ത കൃഷിസ്ഥലത്തേക്ക് ജലസേചന ആവശ്യത്തിന് പഞ്ചായത്ത് നിര്‍മിച്ച കുളത്തിലാണ് ഇരുവരും മുങ്ങിമരിച്ചത്. മുമ്പ് ഇത് കപ്പണക്കുഴിയായിരുന്നു. പിന്നീട് ഇത് നാട്ടുകാരുടെ ആവശ്യാര്‍ത്ഥം പഞ്ചായത്ത് കുളമാക്കി മാറ്റുകയായിരുന്നു. മുമ്പ് ഇതേ കുളത്തില്‍ ഒരു സ്ത്രീയും പുരുഷനും മുങ്ങി മരിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. അരയേക്കറിലധികം വിസ്തൃതിയുള്ള കുളത്തിന്റെ അടിത്തട്ടില്‍ പാറക്കൂട്ടമാണ് ഉള്ളത്. ഇതില്‍ തട്ടി രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ മൂക്കില്‍ നിന്നും രക്തം വാര്‍ന്നിരുന്നു.
ഇന്ദിരാ നഗര്‍ കൊര്‍ദോവ കോളജിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ സാദിഖിന്റെ പഠനം ഇടക്കുവെച്ച് മുടങ്ങിയിരുന്നു. ഇതിന് ശേഷം നെല്ലിക്കട്ടയിലെ ഒരു പച്ചക്കറി കടയില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. ഫാരിസ് എടനീര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തിയിരുന്നു. ഇതിന് ശേഷം കാസര്‍കോട് സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എസ്.എസ്.എല്‍.സിക്ക് പഠിച്ചുവരികയായിരുന്നു.
സാദിഖ് ലിവ സ്‌പോര്‍ട്ടിംഗ് നെല്ലിക്കട്ട, ടാസ്‌ക്ക് നെല്ലിക്കട്ട എന്നീ ക്ലബ്ബുകളുടെ പ്രധാന ഫുട്‌ബോള്‍ താരമായിരുന്നു. ക്ലാസില്ലാത്ത സമയത്ത് സാദിഖിനൊപ്പം ഫാരിസും പച്ചക്കറിക്കടയില്‍ ജോലിക്ക് സഹായത്തിന് നില്‍ക്കാറുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് നെല്ലിക്കട്ടയിലെ ഹോട്ടല്‍ കുലവനില്‍ വെച്ചാണ് ഇരുവരും ചോറ് കഴിച്ചത്. ഇവര്‍ ഹോട്ടലില്‍ എത്താന്‍ വൈകിയതിനാല്‍ ഒരു ചോറ് മാത്രമാണ് ബാക്കിയുണ്ടായത്. ഈ ഒരു ചോര്‍ ഒരേ പാത്രത്തില്‍ നിന്നാണ് ഇരുവരും കഴിച്ചതെന്ന് ഹോട്ടലുടമ പറയുന്നു. ഓമ്‌നി വാനിലാണ് സുഹൃത്തുക്കളായ ഇവര്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയത്. കൂടെയുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ നേരത്തെ കുളിച്ചുകയറിയിരുന്നു. ആറുപേരാണ് കുളത്തിലുണ്ടായിരുന്നത്. ഇതില്‍ സാദിഖ് മുങ്ങിത്താഴുന്നത് കണ്ട് ഫാരിസ് കൈ കൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും ഒരുമിച്ച് മുങ്ങിത്താഴ്ന്നതെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നു.
സാദിഖിന്റെ സഹോദരന്റെ വിവാഹ നിശ്ചയം വെള്ളിയാഴ്ച വൈകിട്ട് നടത്താന്‍ തീരുമാനിച്ചിരുന്നു. വിവാഹ നിശ്ചയമായതിനാല്‍ വീട്ടില്‍ നിന്നും പോകരുതെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നുവെങ്കിലും സുഹൃത്തുക്കള്‍ കാത്തിരിക്കുകയാണെന്നും നിശ്ചയത്തിന് മുമ്പ് തന്നെ തിരിച്ചെത്തുമെന്നും പറഞ്ഞാണ് സാദിഖ് പോയത്. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ മരണത്തിലും ഒന്നിച്ചായത് നാടിന് നൊമ്പരമായി.
നെല്ലിക്കട്ടയിലെ കൂലി തൊഴിലാളിയായ അബ്ദുര്‍ റഹ്മാന്‍ - ആഇശ ദമ്പതികളുടെ മകനാണ് സാദിഖ്. സഹോദരങ്ങള്‍: ഷിഹാബ് (എറണാകുളം), സിറാജ്, ഷാക്കിര്‍, സമീറ, സഫൂറ, ഷംസീറ. അബ്ദുല്‍ ഖാദര്‍ജമീല ദമ്പതികളുടെ മകനാണ് അബ്ദുല്‍ ഫാരിസ്. സഹോദരങ്ങള്‍: മുഹമ്മദ് ഹാരിസ് (ഓട്ടോ െ്രെഡവര്‍, നെല്ലിക്കട്ട), ഹമീദ് ഇയാസ് (ദുബൈ), അഷ്‌റഫ് ഷമ്മാസ്, ഇതുബാന, സുഫിയാന, ഇജ്‌ലാന, സഫ്രീന, പരേതനായ അഹ് മദ് ഉവൈസ്. ഇരുവരുടേയും മൃതദേഹം ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നെല്ലിക്കട്ട മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: kasaragod, Drown, Nellikatta, Paika, Students, Waris, LIVA Sporting, TASC Nellikatta, Player, SSLC, School, Edneer, Govt.School, Hotel, Marriage, Best Friends drowned to death in pond
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067