മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ് പാലാവയലിലെ അഗസ്തിക്ക്
Aug 10, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2016) മികച്ച കര്‍ഷകര്‍ക്കും കൃഷി ഉദ്യോഗസ്ഥര്‍ക്കും കൃഷി ശാസ്ത്രജ്ഞര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച രീതിയില്‍ ജൈവകൃഷി അവലംബിച്ച് ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് നല്‍കുന്ന മികച്ച ജൈവകര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് കാസര്‍കോട് പാലാവയല്‍ പെരുമാട്ടിക്കുന്നേല്‍ അഗസ്തി അര്‍ഹനായി.
20 വര്‍ഷമായി ജൈവവളം മാത്രമുപയോഗിച്ച് ആറേക്കര്‍ സ്ഥലത്ത് കൃഷി ചെയ്തു വരുന്ന ഈ ജൈവ കര്‍ഷകന് ആറേക്കര്‍ സ്ഥലത്ത് ജൈവസര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. സീറോ ബജറ്റ് കൃഷി രീതിയാണ് അവലംബിക്കുന്നത്. 50,000 രൂപയും സ്വര്‍ണമെഡലും പ്രശംസാ പത്രവും ഫലകവും ഉള്‍പെടുന്നതാണ് പുരസ്‌കാരം.
2015 ലെ വിവിധ കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഈ മാസം 16 ന് സംസ്ഥാന കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
Keywords : Kasaragod, Award, Farmer, Agasthi Palavayal.
![]() |
File photo |
2015 ലെ വിവിധ കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഈ മാസം 16 ന് സംസ്ഥാന കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
Keywords : Kasaragod, Award, Farmer, Agasthi Palavayal.