city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാരുണ്യ പ്രവര്‍ത്തനം കൊണ്ട് പുതിയ അധ്യായം തീര്‍ക്കുകയാണ് ബേര്‍ക്ക ബഷീര്‍

ചെര്‍ക്കള: (www.kasargodvartha.com 05.04.2020) കാരുണ്യ പ്രവര്‍ത്തനം കൊണ്ട് പുതിയ അധ്യായം തീര്‍ക്കുകയാണ് ബേര്‍ക്ക ബഷീര്‍. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ കെട്ടിട ക്വാര്‍ട്ടേഴ്‌സ് വാടകകള്‍ വാങ്ങാതെയും, ദുരിതബാധിതര്‍ക്ക് പഴ വര്‍ഗങ്ങളും വിതരണം ചെയ്തുമാണ് ബഷീറിന്റെ മാതൃക.

ചെര്‍ക്കള ബേര്‍ക്ക സ്വദേശിയാണ് ബഷീര്‍. തന്റെ ഉടമസ്ഥതയില്‍ ചെര്‍ക്കള ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബാബ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും വാടക ഈ മാസം മുതല്‍ ഉപേക്ഷിച്ചതായി അദ്ദേഹം അറിയിച്ചു.
കാരുണ്യ പ്രവര്‍ത്തനം കൊണ്ട് പുതിയ അധ്യായം തീര്‍ക്കുകയാണ് ബേര്‍ക്ക ബഷീര്‍

ബേര്‍ക്കളയില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 40 ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരില്‍ നിന്നും പ്രതിമാസ വാടക വാങ്ങില്ല. കൂടാതെ കൊറോണ ബാധിതരായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ലക്ഷ്മി മേഘന്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 52 പേര്‍ക്ക് നിത്യേന പഴ വര്‍ഗങ്ങളുടെ കിറ്റുകളും എത്തിച്ചു നല്‍കി വരുന്നുണ്ട്. ആപ്പിള്‍, ഓറഞ്ച്, മുന്തിയ ഇനം മുന്തിരി, നേന്ത്രപ്പഴം തുടങ്ങിയവയടങ്ങിയ കിറ്റുകളാണ് ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പി ടി എ പ്രസിഡന്റും, സാമൂഹിക പ്രവര്‍ത്തകനുമായ മുഹമ്മദ് കുഞ്ഞി ബേവിഞ്ചയുടെ നേതൃത്വത്തില്‍ ബഷീറിന്റെ നിര്‍ദ്ദേശപ്രകാരം നിത്യേന വിതരണം ചെയ്യുന്നത്.

ബി അബ്ദുല്‍ ബഷീര്‍ എന്ന ബഷീര്‍, തന്റെ പേരിനൊപ്പം ചേര്‍ത്താണ് ബാബ് എന്ന കമ്പനി തുടങ്ങിയത്. ഗോവയില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ദുരിത നാളുകളില്‍ ദുരിതബാധിതരെ നെഞ്ചോട് ചേര്‍ത്ത് ബഷീര്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനത്തിന് ബിഗ് സല്യൂട്ട് നല്‍കുകയാണ് ജനങ്ങള്‍.

ചെര്‍ക്കളയിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ മെഡിക്കല്‍ സ്റ്റോര്‍, ബാങ്ക് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാം കൂടി പ്രതിമാസം ആറു ലക്ഷത്തോളം രൂപയാണ് വാടകയിനത്തില്‍ ലഭിച്ചിരുന്നത്. എന്നാല്‍ കോവിഡ് ഭീതിയെ തുടര്‍ന്ന് വ്യാപാരികള്‍ ദുരിതത്തിലായപ്പോഴാണ് വാടക വേണ്ടെന്ന ആശ്വാസവാക്കുമായി ബഷീര്‍ എത്തിയത്.

ബേര്‍ക്കയിലെ 30 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങളുടെ കിറ്റുകളും വിതരണം ചെയ്തു വരുന്നുണ്ട്. ബേര്‍ക്കയില്‍ കോടികള്‍ വിലമതിക്കുന്ന ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി 30 പേര്‍ക്ക് നാലു സെന്റ് വീതം നല്‍കി ബഷീര്‍ കാരുണ്യ പ്രവര്‍ത്തനത്തിന്റെ മഹനീയ മാതൃക സൃഷ്ടിച്ചിരുന്നു. ഈ കോവിഡ് കാലത്തും മറ്റാരും ചെയ്യാന്‍ തയ്യാറാകാത്ത കാരുണ്യഹസ്തവുമായി ബഷീര്‍ പുതിയ അധ്യായം തീര്‍ക്കുകയാണ്.


Keywords: Kasaragod, Kerala, News, Cherkala, Helping hands, Berka Basheer's help for poor

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia