city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബെള്ളൂരിലെ പീഡനം: യുവാക്കളെ ചോദ്യം ചെയ്തു

മുള്ളേരിയ: വിവാഹ വാഗ്ദാനം നല്‍കി 21 കാരിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ആദൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബെള്ളൂരിനടുത്തുള്ള ഒരു യുവതിയാണ് പീഡനത്തിനിരയായത്. ഗര്‍ഭിണിയാണെന്നും പീഡിപ്പിച്ചുവെന്നും യുവതി ആരോടും മുമ്പ് പറഞ്ഞിരുന്നില്ല. സാമൂഹ്യ പ്രവര്‍ത്തകരാണ് യുവതി ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ പോലീസ് വെള്ളിയാഴ്ച യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. പീഡിപ്പിച്ച യുവാവിനെ കുറിച്ചും യുവതി പോലീസിനോട് പറഞ്ഞിരുന്നു. പിന്നീട് ആരോപണ വിധേയനായ യുവാവിനേയും പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും ആരോപണ വിധേയനായതിനെ തുടര്‍ന്ന് കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.
ബെള്ളൂരിലെ പീഡനം: യുവാക്കളെ ചോദ്യം ചെയ്തു

എന്നാല്‍ പോലീസ് ആവശ്യപ്പെടുമ്പോള്‍ സ്‌റ്റേഷനില്‍ ഹാജരാകണമെന്നും നാടുവിട്ടുപോകരുതെന്നും യുവാവിനോട് പറഞ്ഞ് പോലീസ് തിരിച്ചുപോകുകയായിരുന്നു. യുവതിയോട് പീഡന വിവരം കാണിച്ച് രേഖാമൂലം പരാതി എഴുതി നല്‍കാന്‍ പോലീസ് നിര്‍ദേശിച്ചു. അവിവാഹിതയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വിവരം നാട്ടില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. പ്രലോഭനങ്ങള്‍ക്ക് വഴങ്ങി പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.

മുള്ളേരിയ ടൗണ്‍ കടവരാന്തയില്‍ ഉറങ്ങിയിരുന്ന ദളിത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി പ്രസവിച്ച സംഭവം അടുത്തിടെയാണ് പുറത്തറിഞ്ഞത്. പിന്നീട് കുഞ്ഞ് അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഇതിനിടയിലാണ്‌ ഇപ്പോള്‍ വീണ്ടും ദളിത് പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം നടന്നിരിക്കയാണ്.

Also read:
കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം

Keywords:  Kasaragod, Police, Kerala, Youth, Woman, Molestation, Girl, complaint, Adhur, Test, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia