city-gold-ad-for-blogger

ബിൻ ലാദനെ കണ്ടെത്താൻ അമേരിക്കൻ സേനയ്ക്ക്‌ വഴികാട്ടിയ ബെൽജിയം മെലനോയിസ് ഇനത്തിൽപ്പെട്ട ജെസി കാസർകേട് ഡോഗ് സ്ക്വാഡിൻ്റെ ഭാഗമായി; ഭീകരരെ ഇവൾ മണത്തു പിടിക്കും

Belgian Malinois dog Jessy with trainers at Kasaragod Police Dog Squad.
Photo: Arranged

● കാഴ്ചയിൽ നാടൻ നായയെപ്പോലെ തോന്നുമെങ്കിലും ധൈര്യവും വേഗതയുമുണ്ട്.
● ഉയരത്തിൽ ചാടാനും വേഗത്തിൽ ഓടാനും ദിശ മാറ്റാനും കഴിയും.
● ഒരു ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ വിടാതെ പിന്തുടരും.
● 14 പരിശീലകരും ഒരു ചാർജ് ഓഫീസറും ഡോഗ് സ്ക്വാഡിലുണ്ട്.

കാസർകോട്‌: (KasargodVartha) ബിൻ ലാദനെ കണ്ടെത്താൻ അമേരിക്കൻ സൈന്യത്തിന് വഴികാട്ടിയ ബെൽജിയം മെലനോയിസ് ഇനത്തിൽപ്പെട്ട ജെസ്സി കാസർകോട് ഡോഗ് സ്ക്വാഡിന്റെ ഭാഗമായി. ഭീകരരെ മണത്തുപിടിക്കാൻ കഴിവുള്ള ഈ നായ കാസർകോട് പൊലീസിന്റെ കുറ്റാന്വേഷണത്തിന് ശക്തി പകരും.

തൃശൂർ പൊലീസ് അക്കാദമിയിൽ പ്രത്യേക പരിശീലനം നേടിയ ജെസ്സി വ്യാഴാഴ്ച വൈകിട്ടാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് ഔദ്യോഗികമായി ചുമതലയേറ്റത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ്, സിവിൽ പൊലീസ് ഓഫീസർ രാഗേഷ് എന്നിവർക്കൊപ്പമാണ് ജെസ്സിയുടെ വരവ്. കാഴ്ചയിൽ നാടൻ നായ്ക്കളെപ്പോലെ തോന്നുമെങ്കിലും ധൈര്യത്തിലും വേഗതയിലും ജെസ്സി കേമനാണ്.

ഈ ഇനത്തിൽപ്പെട്ട നായ്ക്കൾക്ക് മികച്ച ബുദ്ധിയും കാര്യഗ്രഹണ ശേഷിയുമുണ്ട്. കൂർത്ത ചെവിയുള്ള തവിട്ടുനിറക്കാരായ ഇവ ബെൽജിയത്തിലെ ആട്ടിടയന്മാരെ സഹായിച്ചിരുന്നവയാണ്. ഇന്ത്യൻ, അമേരിക്കൻ സൈന്യങ്ങളുടെ ഡോഗ് സ്ക്വാഡുകളിലും കേരള പൊലീസിന്റെ കെ-9 സ്ക്വാഡിലും ഈ ഇനത്തിൽപ്പെട്ട നായ്ക്കളുണ്ട്. ഉയരത്തിൽ ചാടാനും വേഗത്തിൽ ഓടാനും പെട്ടെന്ന് ദിശ മാറ്റാനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.

ഒരു ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അതിനെ വിടാതെ പിന്തുടരാനുള്ള കഴിവ് ജെസ്സിക്കുണ്ട് എന്ന് ഡോഗ് സ്ക്വാഡിലെ സിവിൽ പൊലീസ് ഓഫീസർ സി. ശ്രീജിത് കുമാർ പറഞ്ഞു. ഘ്രാണശക്തിയും ഏകാഗ്രതയും ഈ വിഭാഗത്തിന്റെ പ്രധാന പ്രത്യേകതകളാണ്.

കുറ്റവാളികളെ മണത്തുപിടിക്കുന്നതിൽ മിടുക്കനായ ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട റൂണി ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ഒഴിവിലേക്കാണ് ജെസ്സിയുടെ നിയമനം. ഒളിഞ്ഞിരിക്കുന്നവരെ കണ്ടെത്താൻ കഴിവുള്ള ലാബ്രഡോർ ഉൾപ്പെടെ ഏഴ് നായ്ക്കളാണ് ഇപ്പോൾ കാസർകോട് പൊലീസ് സേനയിലുള്ളത്. 

14 പരിശീലകരും ഒരു ചാർജ് ഓഫീസറും കാസർകോട് പൊലീസ് ഡോഗ് സ്ക്വാഡിലുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: A Belgian Malinois dog, reportedly involved in the mission to find Bin Laden, has joined the Kasaragod dog squad to assist in crime investigations by detecting terrorists.

#KasaragodPolice, #DogSquad, #BelgianMalinois, #CrimeInvestigation, #KeralaNews, #TerrorDetection

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia