city-gold-ad-for-blogger

ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ തുണയായി; സിഎൻജി ചോർച്ചയിൽ വൻ അപകടം ഒഴിവായി

A CNG tanker truck on the side of a road after a gas leak.
Photo: Special Arrangement

● കാസർകോട് നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി.
● ഓട്ടോറിക്ഷകളിൽ ഉപയോഗിക്കുന്ന സി.എൻ.ജി. സിലിണ്ടറുകളാണ് ലോറിയിലുണ്ടായിരുന്നത്.
● ചോർച്ച പരിഹരിച്ച ശേഷം ലോറി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.


ബേക്കൽ: (KasargodVartha) കണ്ണൂരിൽ നിന്ന് കാസർകോട്ടേക്ക് സി.എൻ.ജി. സിലിണ്ടറുകൾ കയറ്റിവന്ന ടാങ്കർ ലോറിയിൽ നിന്ന് വാതകം ചോർന്നത് പരിഭ്രാന്തി പരത്തി. ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. 

തൃക്കണ്ണാട് എത്തിയപ്പോഴാണ് ഒരു സിലിണ്ടറിൽ നിന്ന് വാതകം ചോരുന്നതായി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ലോറി നിർത്തി, അഗ്നിരക്ഷാ സേനയുടെയും പോലീസിന്റെയും സഹായം തേടി. കാസർകോട് നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി. 

A CNG tanker truck on the side of a road after a gas leak.

A CNG tanker truck on the side of a road after a gas leak.

ടാങ്കർ ലോറി ഡ്രൈവറുടെ സഹായത്തോടെ ചോർച്ച വേഗത്തിൽ അടക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. ഓട്ടോറിക്ഷകളിൽ ഘടിപ്പിക്കുന്ന സി.എൻ.ജി. സിലിണ്ടറുകളാണ് ലോറിയിലുണ്ടായിരുന്നത്. ചോർച്ച പരിഹരിച്ചശേഷം ലോറി ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി ബേക്കൽ പോലീസ് ഇൻസ്പെക്ടർ ശ്രീദാസും കാസർകോട് അഗ്നിരക്ഷാസേന അധികൃതരും 'കാസർകോട് വാർത്തയോട്' പറഞ്ഞു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. 

 

Article Summary: Timely action by a driver prevented a major CNG leak accident in Bekal.

#BekalNews #CNGLeak #DisasterAverted #KeralaNews #Bekal #DriverHero

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia