നിര്‍ദിഷ്ട തീരദേശ പാത അജാനൂര്‍- ചിത്താരി, ചേറ്റുകുണ്ട്, ബേക്കല്‍ വരെ നീട്ടണമെന്ന് ബേക്കല്‍ ടൂറിസം സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
Feb 6, 2019, 13:47 IST
ബേക്കല്‍: (www.kasargodvartha.com 06.02.2019) നിര്‍ദിഷ്ട തീരദേശ പാതയില്‍ അജാനൂര്‍ - ചിത്താരി, ചേറ്റുകുണ്ട്, ബേക്കല്‍ ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് ബേക്കല്‍ ടൂറിസം സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് മുഖ്യമന്ത്രിക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും നിവേദനം നല്‍കി. തീരദേശ പാത കഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നും കെ.എസ്.ടി.പി റോഡില്‍ ലയിപ്പിച്ച് പാലക്കുന്നില്‍ നിന്നും വീണ്ടും തീരദേശ പാത തുടങ്ങാനാണ് നാറ്റ്പാക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
എന്നാല്‍ കെ.എസ്.ടി.പി റോഡുമായി ബന്ധിപ്പിച്ചാലുണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും കാഞ്ഞങ്ങാട് മുതല്‍ ബേക്കല്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വരെ എട്ട് കിലോമീറ്റര്‍ പുതിയ തീരദേശ റോഡ് വന്നാലുള്ള ഗുണങ്ങളും പരിഗണിച്ച് കൊണ്ട് കാസര്‍കോട് ജില്ലയിലെ തീരദേശ റോഡിന്റെ ഘടനയില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ പുതിയ തീരദേശപാത കൊണ്ട് ശുഭകരമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജനസാന്ദ്രതയേറിയ കാഞ്ഞങ്ങാട്- ബേക്കല്‍ കെ എസ് ടി പി പാതയില്‍ തീരദേശ റോഡ് ചേര്‍ന്നാല്‍ ഗതാഗത കുരുക്കിനിടയാക്കും. പല സ്ഥലങ്ങളിലും കെ.എസ്.ടി.പി. റോഡിനിരുവശവും വീടുകളും കടകളുമുള്ളതിനാല്‍ നിലവിലെ കെ.എസ്.ടി.പി. റോഡ് വികസിപ്പിക്കുക ബുദ്ധിമുട്ടാണ്. കാഞ്ഞങ്ങാട് മുതല്‍ ബേക്കല്‍ വരെ തീരദേശ മേഖലയ്ക്കും കെ.എസ്.ടി.പി. റോഡിനും ഇടയില്‍ റെയില്‍വെ ലൈന്‍ ഉള്ളതിനാല്‍ കെ.എസ്.ടി.പി. റോഡിലേക്ക് പ്രവേശിക്കണമെങ്കില്‍ പണി നടന്ന് കൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജും ബേക്കല്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജും മാത്രമേ ഉള്ളൂ. നോര്‍ത്ത് കോട്ടച്ചേരിയില്‍ പ്രവേശിക്കാന്‍ പുതിയ റെയില്‍വേ ഓവര്‍ ബ്രിഡ്ജും പണിയേണ്ടതായിട്ടുണ്ട്. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ തീരദേശ റോഡ് പ്രവേശിച്ചാല്‍ നഗരം ഗതാഗതം കൊണ്ട് വീര്‍പ്പ് മുട്ടും.
1995 ല്‍ ആരംഭിച്ച സംസ്ഥാന ഗവണ്‍മെന്റിന്റെ സ്വപ്ന പദ്ധതി ബേക്കല്‍ ടൂറിസം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ സ്ഥാപനമാണ് ബേക്കല്‍ റിസോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (BRDC). ഇതിന്റെ കീഴിലുള്ള ബേക്കല്‍ ബീച്ച് പാര്‍ക്ക്, പണി നടന്ന് കൊണ്ടിരിക്കുന്ന സൗത്ത് ബീച്ച് പാര്‍ക്ക് എന്നിവയും കെ.ടി.ഡി.സി. ബീച്ച് ക്യാമ്പ്, ബേക്കല്‍ കോട്ട, ബേക്കല്‍ കോട്ട ബീച്ച്, ചിത്താരി ബീച്ച് തുടങ്ങിയവയ്ക്ക് ഗുണകരമാവുന്ന തരത്തില്‍ ബേക്കല്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വരെ തീരദേശ പാത നീട്ടിയാല്‍ പുതിയ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാതെ തന്നെ തീരദേശ പാത യാഥാര്‍ത്ഥ്യമാക്കാനാവും.
ഉത്തരവാദിത്വ ടൂറിസം വില്ലേജായ വലിയപറമ്പ പഞ്ചായത്തില്‍ നിന്നും, വരാനിരിക്കുന്ന റിവര്‍ ക്രൂയിസം പദ്ധതി അവസാനിക്കുന്ന നീലേശ്വരത്ത് നിന്നും, നീലേശ്വരത്തെ ഹൗസ് ബോട്ടുകളില്‍ നിന്നും, ഒഴിഞ്ഞവളപ്പിലെ റിസോര്‍ട്ടുകളില്‍ നിന്നും ബേക്കല്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വരെ തീരദേശ റോഡുണ്ടാക്കിയാല്‍ ടൂറിസ്റ്റുകള്‍ക്ക് ടൗണുകളുമായി ബന്ധപ്പെടാതെ ബേക്കലിലേക്കും തിരിച്ചും യാത്ര ചെയ്യാനാവും. കഴിഞ്ഞ ബഡ്ജറ്റില്‍ സര്‍ക്കാര്‍ ടൂറിസം റോഡായി വികസിപ്പിക്കാന്‍ 12 കോടി അനുവദിച്ച കൊളവയല്‍ റോഡ്, ചിത്താരി ബി.ആര്‍.സി.സി. റോഡ്, ബി.ആര്‍.സി.സി. ബീച്ച് പാര്‍ക്ക് റോഡ് എന്നിവ കൂട്ടിയോജിപ്പിച്ച് നിലവിലെ റോഡ് വീതി കൂട്ടി ,ഒരു പാലം പണിത് എളുപ്പത്തില്‍ തന്നെ ബേക്കല്‍ വരെ തീരദേശ റോഡ് നിര്‍മ്മിക്കാം.
ചിത്താരി കടപ്പുറം ബി.ആര്‍.ഡി.സി. റോഡ് തീരദേശ റോഡിന് ഉപയോഗിക്കുന്നുവെങ്കില്‍ വീതി കൂട്ടുമ്പോള്‍ ബി.ആര്‍. ലീസിന് നല്‍കിയ പണി പൂര്‍ത്തിയാക്കാത്ത പി.പി.പി.മോഡല്‍ ചേറ്റുകുണ്ട് റിസോര്‍ട്ട് സൈറ്റിന്റെ സ്ഥലം റോഡിന്റെ രണ്ട് വശങ്ങളിലും ലഭിക്കുന്നതിനാല്‍ റോഡിന് കുറുകെ അണ്ടര്‍ പാസേജ് നല്‍കിയാല്‍ റിസോര്‍ട്ടിലെ താമസക്കാര്‍ക്ക് എളുപ്പത്തില്‍ ബീച്ചിനരികിലുള്ള അവരുടെ സ്ഥലത്തെത്താനാവും. ബി.ആര്‍.ഡി.സി. ബീച്ച് പാര്‍ക്ക് റോഡിലെ ടിക്കറ്റ് കൗണ്ടര്‍ അനുയോജ്യമായ സ്ഥലത്ത് മാറ്റി സ്ഥാപിച്ച് സി.ആര്‍.ഡി.സി. റോഡ് പൊതു വഴിയാക്കണമെന്ന് ആവശ്യം നേരത്തേയുള്ളതാണ്. തീരദേശ റോഡിലെ സൈക്കിള്‍ ട്രാക്ക് ബി.ആര്‍.ഡി..സിയുടെ രണ്ട് പാര്‍ക്കിലേക്കും ബേക്കല്‍ കോട്ടയ്ക്കും മുതല്‍ കൂട്ടാവും.
ടൂറിസം റെയില്‍വേ സ്റ്റേഷനായി മാറുന്ന ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍ദിഷ്ട തീരദേശപാതയുടെ അരികില്‍ വരുന്നതിനാല്‍ റെയില്‍ കണക്ടിവിറ്റി കൂടി തീരദേശ പാതയ്ക്ക് ലഭിക്കും. കാഞ്ഞങ്ങാട് -ബേക്കല്‍ തീരദേശ റോഡ് യാഥാര്‍ത്ഥ്യമായാല്‍ അജാനൂര്‍-ചിത്താരി -ബേക്കല്‍ മത്സ്യബന്ധന മേഖലകള്‍ കൂടി പരസ്പരം ബന്ധിപ്പിക്കാനാവും.
ബേക്കല്‍ വരെ പുതിയ തീരദേശ റോഡ് വന്നാല്‍ ബേക്കല്‍ ടൂറിസത്തിനും ടൂറിസം മേഖലയ്ക്കും വന്‍ വളര്‍ച്ച കൈവരിക്കാനാവും. അതു കൊണ്ടു തന്നെ തീരദേശ പാതയ്ക്കായി ബി.ആര്‍.ഡി.സി.യുടെ റോഡുകള്‍ വിട്ട് കൊടുക്കാന്‍ ബി.ആര്‍.ഡി.സിയും ടൂറിസം വകുപ്പും തയ്യാറാവുമെന്നാണ് കരുതുന്നത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട് നാവിക സേന, തീരദേശ പോലീസ്, ടൂറിസം പോലീസ് എന്നിവര്‍ക്ക് ബേക്കല്‍ കോട്ട വരെ തീരദേശ പാത വന്നാല്‍ വളരെയധികം ഉപകാരപ്രദമാണ്.
ഇക്കാര്യങ്ങള്‍ പരിഗണിച്ച് നാറ്റ്പാക്ക് നല്‍കിയ നിര്‍ദിഷ്ട തീരദേശ പാതയുടെ റിപ്പോര്‍ട്ടില്‍ ടൂറിസ്റ്റുകള്‍ക്കും, പൊതുജങ്ങള്‍ക്കും, മത്സ്യ മേഖലയ്ക്കും, ദേശ സുരക്ഷയ്ക്കും ഉപകാരപ്രദമാകുന്ന അജാനൂര്‍ ബേക്കല്‍ പാത കൂടി ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ ഇടപെട്ട് അതില്‍ സത്വര നടപടി കൈകൊള്ളണമെന്നും ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പ് ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Road, Bekal Tourism Supporting group memorandum submitted to CM
< !- START disable copy paste -->