Event | ബേക്കൽ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു
● സമാപന സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു.
● ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ ശാസ്ത്ര പ്രദർശനങ്ങൾ.
കുണിയ: (KasargodVartha) കുണിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ബേക്കൽ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. കുണിയ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിന് പുറമെ മിഫ്താഹുൽ ഇസ്‌ലാം ഹയർ സെക്കൻ്ററി മദ്റസ, കുണിയ ഗ്രൂപ് ഓഫ് ഇൻസ്റ്റിട്ട്യൂറ്റേഷൻ കാംപസ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ശാസ്ത്രോത്സവം നടന്നത്.
പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, ബേക്കൽ എ.ഇ.ഒ. കെ അരവിന്ദ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, പുല്ലൂർ - പെരിയ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷഹീദാ റാഷിദ്, അശോകൻ പെരിയ ബസാർ, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ഹാരിസ് മുഹമ്മദ്, എസ്.എം.സി ചെയർമാൻ ശാഫി ബി.എ, മദർ പി.ടി.എ പ്രസിഡന്റ് തസ്നി ബദറുദ്ദീൻ, മൊയ്തു കുണിയ (പ്രസിഡൻ്റ് കെ.എസ്. ഐ.ജെ.സി), അമീറലി മാസ്റ്റർ കെ.വി, നിസാർ തെക്കേക്കുന്ന്, അബ്ദുൽ റഹിമാൻ കെ.എസ് തുടങ്ങിയവർ സംസാരിച്ചു. വി.എച്ച്.എസ്.എസ് പ്രിൻസിപ്പൾ ഇൻചാർജ്ജ് ജേക്കബ് പി.വി സ്വാഗതവും ഹൈസ്കൂൾ പ്രധാനാധ്യാപിക സബിത ടി.ആർ നന്ദിയും പറഞ്ഞു.
ശാസ്ത്ര മേളയിൽ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച ശാസ്ത്ര പ്രദർശനങ്ങൾ ശ്രദ്ധേയമായിരുന്നു.
#BekalScienceFestival #KeralaScience #StudentProjects #ScienceExhibition #Education #Innovation