ബേക്കലില്‍ റിസോര്‍ട്ടുകളുടെ വാടക കുടിശ്ശിക 3.65 കോടി
Jun 27, 2012, 10:33 IST
തിരുവനന്തപുരം: ബി.ആര്‍.ഡി.സിക്ക് ബേക്കലിലെ റിസോര്‍ട്ട് സൈറ്റ് ഉടമകള്‍ 3,65,04,678 രൂപ വാടകയിനത്തില്‍ കുടിശ്ശിക അടക്കാനുണ്ടെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍.
നിയമസഭയില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബി.ആര്‍.ഡി.സിയുടെ കീഴില്‍ ആറ് പ്രധാന റിസോര്‍ട് സൈറ്റുകളും രണ്ട് ചെറിയ സൈറ്റുകളുമുണ്ട്.
എയര്‍ ട്രാവല്‍ ഏന്റര്‍പ്രൈസസ് (45,41,828), ഗ്ലോബ് ലിങ്ക് ഹോട്ടല്‍സ് ആന്‍ഡ് ഏന്റര്‍ടെയിന്‍മെന്റ് (32,93,806), ഖന്ന ഹോട്ടല്‍ മുംബൈ (1,02,17,408), ഭാരത് ഹോട്ടല്‍സ് ന്യൂഡല്‍ഹി (1,04,17,380), ഹോളിഡേ ഗ്രൂപ്പ് യു.എ.ഇ. (80,34,256) എന്നീ അഞ്ച് റിസോര്‍ട്ട് സൈറ്റ് ഉടമകളാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്.

Key words: Bekal Resorts, B.R.D.C, Kasargod