ബേക്കലിന്റെ വാനില്‍ വര്‍ണക്കാഴ്ച്ചയൊരുക്കി പരീക്ഷണ പട്ടം പറത്തല്‍
Apr 3, 2016, 12:33 IST
ബേക്കല്‍: (www.kasargodvartha.com 03.04.2016) ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ഏപ്രില്‍ ഒമ്പത്, 10 തീയ്യതികളില്‍ സംഘടിപ്പിക്കുന്ന പട്ടം പറത്തല്‍ മേളയുടെ ഭാഗമായുള്ള പരീക്ഷണ പറത്തല്‍ ശ്രദ്ധേയമായി. അത്യുഷ്ണത്തില്‍ ആശ്വാസം തേടി പാര്‍ക്കിലും കടല്‍ തീരത്തും എത്തിയ ആയിരങ്ങളില്‍ ആഹ്ലാദവും ആനന്ദവും വര്‍ണ കാഴ്ചയും ഒരുക്കിയ പട്ടം പറത്തല്‍ നവ്യാനുഭവമായി.
ദേശീയ പതാകയുടെ മൂവര്‍ണത്തിലുള്ള പട്ടം വാനിലേക്ക് ഉയര്‍ന്നപ്പോള്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ പാര്‍ക്കിലെത്തിയ ആയിരങ്ങള്‍ ആഹ്ലാദാരവം മുഴക്കി. വണ്‍ ഇന്ത്യാ കൈറ്റ് ടീം തലവന്‍ അബ്ദുല്ല മാളിയേക്കല്‍, ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് ഭാരവാഹികളായ ഖാലിദ് പാലക്കി, അന്‍വര്‍ ഹസന്‍, നാസര്‍ പി എം, എം ബി ഹനീഫ്, സി പി സുബൈര്‍, ഹാറൂന്‍ ചിത്താരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വണ്‍ ഇന്ത്യാ കൈറ്റ് ടീം, ബി ആര്‍ ഡി സി, പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോട് കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ ബേക്കലിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു വ്യത്യസ്തമായ പരിപാടി സംഘടിപ്പിക്കുന്നത്. പട്ടം പറത്തല്‍ മേളയില്‍ കുട്ടികള്‍ക്കും ദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കും വെവ്വേറെ പട്ടം പറത്തല്‍ മത്സങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് സ്വര്‍ണ നാണയവുമാണ് സമ്മാനം. മത്സരാര്‍ത്ഥികള്‍ക്ക് പേര് നല്‍കുന്നതിന് 9539526852 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Keywords : Bekal, Programme, JCI, Tourism, Kasaragod, Bekal Fort.