ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ മൗവ്വല്‍ ഖാസി
Nov 1, 2014, 22:00 IST
ബേക്കല്‍: (www.kasargodvartha.com 01.11.2014) ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരെ മൗവ്വല്‍ രിഫാഇയ മസ്ജിദ് ഖാസിയായി പ്രഖ്യാപിച്ചു. മൂന്ന് മാസം മുമ്പ് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇബ്രാഹിം മുസ്ലിയാരെ ഖാസിയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നതിന് നിയോഗിച്ച സമിതിയുടെ റിപോര്‍ട്ടിന്‍ മേലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗം അന്തിമ തീരുമാനത്തിലെത്തിയത്. ഇത് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
40 വര്‍ഷമായി ബേക്കലില്‍ സേവനം ചെയ്യുന്ന ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ബേക്കല്‍ ജുമാമസ്ജിദിന് കീഴിലുള്ള അറബിക് കോളജിന്റെ പ്രിന്‍സിപ്പലും ഉഡുപ്പി ഉള്‍പെടെയുള്ള സൗത്ത് കാനറയിലെ 140 ജമാഅത്തുകളുടെ സംയുക്ത ഖാസിയുമാണ്.
Keywords : Bekal, Kasaragod, Bekal Ibrahim Musliyar, Qazi, Mavvel, Rifa eya Jama ath.